പാക് മത്സരം കാണാന്‍ വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്യ

എജ്ബാസ്റ്റണ്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ഇന്ത്യ-പാക് മത്സരം കാണാന്‍ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ വിവാദ ഇന്ത്യന്‍ വ്യവസായി വിജയ് മല്യയും എത്തി. വിജയ് മല്യ സ്റ്റേഡിയത്തിലിരുന്നു മത്സരം കാണുന്നതിന്റെയും സുനില്‍ ഗവാസ്‌കറുമായി സംസാരിക്കുന്നതിന്റെയും ചിത്രങ്ങള്‍ എഎന്‍ഐ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

നേരത്തേ, ബ്രിട്ടന്‍ പോലീസായ സ്‌കോട്ലന്‍ഡ് യാര്‍ഡിന്റെ പിടിയിലായ വിജയ് മല്യക്കു കോടതി ജാമ്യം അനുവദിച്ചിരുന്നു. 9,000 കോടി രൂപ ഇന്ത്യയിലെ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. വന്‍തുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യം മല്യയ്‌ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

………………………………………………………………………………………………………….

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *