ബിഗ് സല്യൂട്ട്..! പെ​രു​മ​ഴ​യ​ത്ത് ന​ന​ഞ്ഞ് ട്രാഫിക് നിയന്ത്രിച്ച പോലീസുകാരന് സോഷ്യൽ മീഡിയയുടെ ആദരം

എ​ന്തി​നും ഏ​തി​നും പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രെ ക​ണ​ക്കി​ന് കു​റ്റം പ​റ​യു​ന്ന​വ​രാ​ണ് മി​ക്ക​വ​രും. വെ​യി​ല​ത്തും മ​ഴ​യ​ത്തും ആ​രോ​ടും പ​രി​ഭ​വം പ​റ​യാ​തെ​യും ചി​ല സ​മ​യ​ങ്ങ​ളി​ൽ സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യം വ​ച്ചു​മാ​ണ് അ​വ​ർ ത​ങ്ങ​ളെ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​തി​ന് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഡ​ൽ​ഹി​യി​ലെ തി​ര​ക്കേ​റി​യ റോ​ഡി​ൽ നിന്നുള്ള ഒരു വീഡിയോ. പെ​രു​മ​ഴ​യ​ത്ത് ഒ​രു കു​ട​പോ​ലും കൈ​യി​ലി​ല്ലാ​തെ മ​ഴ ന​ന​ഞ്ഞ് ഒ​രു ട്രാ​ഫി​ക്ക് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ ജോ​ലി ചെ​യ്യു​ന്ന വീ​ഡി​യോ ആ​ണ് വൈ​റ​ലാ​യി മാ​റു​ന്ന​ത്.

ജോലിക്കിടെ, കേ​ടാ​യ ഒ​രു കാ​ർ ഇ​ദ്ദേ​ഹം ത​ള്ളി​ക്കൊ​ടു​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്. ഈ ​സ​മ​യം ഇ​തു​വ​ഴി ക​ട​ന്നു പോ​യ മ​ൻ​ക​ൻ ബ​മ്മി എ​ന്ന​യാ​ളാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഒ​രു കു​റി​പ്പോ​ടു​കൂ​ടി ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. ഈ പോസ്റ്റ് പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി മാറി. പോലീസ് ഉദ്യോഗസ്ഥന്‍റെ ജോലിയോടുള്ള ആത്മാർഥതയെ വാഴ്ത്തുകയാണ് നെറ്റിസൺസ്.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം:

ഞാ​ൻ ഇ​ന്ന് റാ​ഡി​സി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു. ക​ന​ത്ത​മ​ഴ​യാ​യി​രു​ന്നു. ഒ​രു പോ​ലീ​സു​കാ​ര​ൻ പൂ​ർ​ണ​മാ​യും ന​ന​ഞ്ഞ് ത​ന്‍റെ ജോ​ലി ചെ​യ്യു​ന്ന​ത് ക​ണ്ട് ഞാ​ൻ ഞെ​ട്ടി. എ​ന്‍റെ മു​ന്നി​ലു​ള്ള ഒ​രു കാ​ർ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ഡൗ​ണാ​യി. അ​ദ്ദേ​ഹം ഉ​ട​ൻ കാ​റി​ന്‍റെ ഉ​ട​മ​യെ സ​ഹാ​യി​ക്കു​വാ​ൻ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. അ​ദ്ദേ​ഹം കാ​ർ ത​ള്ളി​ക്കൊ​ടു​ക്കു​ന്ന കാ​ഴ്ച കാ​ണേ​ണ്ട​തു ത​ന്നെ​യാ​യി​രു​ന്നു. കാ​റി​ന്‍റെ ഉ​ട​മ​യ്ക്ക് പു​റ​ത്തേ​ക്കി​റ​ങ്ങി ഒ​ന്നു ന​ന​യേ​ണ്ടി പോ​ലും വ​ന്നി​ല്ല.

പോ​ലീ​സു​കാ​രെ അ​വ​ർ ചെ​യ്യു​ന്ന മോ​ശം കാ​ര്യം മു​ൻ​നി​ർ​ത്തി വി​മ​ർ​ശി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ അ​തി​നൊ​പ്പം ത​ന്നെ അ​വ​ർ ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്പോ​ൾ അ​തി​നെ അ​ഭി​ന്ദി​ക്കു​ക​യും വേ​ണം. ഹെ​വി ട്രാ​ഫി​ക്കാ​യി​രു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ചോ​ദി​ക്കാ​ൻ എ​നി​ക്കു ക​ഴി​ഞ്ഞി​ല്ല. അ​താ​ണ് എ​നി​ക്ക് ഏ​റെ സ​ങ്ക​ട​ക​ര​മാ​യ​ത്.​അ​ദ്ദേ​ഹ​ത്തി​ന് വേ​ണ​മെ​ങ്കി​ൽ ത​ന്‍റെ ആ​രോ​ഗ്യം നോ​ക്കി എ​വി​ടെ​യെ​ങ്കി​ലും മ​ഴ​ന​ന​യാ​തെ സു​ര​ക്ഷി​ത​മാ​യി ക​യ​റി നി​ൽ​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹം അ​ത് ചെ​യ്തി​ല്ല. അ​ദ്ദേ​ഹ​ത്തെ ഞാ​ൻ സ​ല്യൂ​ട്ട് ചെ​യ്യു​ന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *