ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​യ്ക്കു പി​ന്നി​ൽ വ്യ​ക്തി​വൈ​രാ​ഗ്യം: പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തി​നു പി​ന്നി​ൽ വ്യ​ക്തി​വൈ​രാ​ഗ്യ​മെ​ന്നു പോ​ലീ​സ്. രാ​ജേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് പ​ത്തം​ഗ സം​ഘ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. 6 പേ​ർ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യ​വ​രും 4 പേ​ർ സ​ഹാ​യം ന​ൽ​കി​യ​വ​രു​മാ​ണ്. സം​ഭ​വ​ത്തി​ൽ എ​ട്ടു പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഐ​ജി മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

ആ​ർ​എ​സ്എ​സ് ശാ​ഖാ കാ​ര്യ​വാ​ഹ​ക് ക​ല്ല​ന്പ​ള്ളി വി​നാ​യ​ക ന​ഗ​റി​ൽ കു​ന്നി​ൽ വീ​ട്ടി​ൽ സു​ദ​ർ​ശ​ന​ന്‍റെ മ​ക​ൻ രാ​ജേ​ഷ് (34) ആ​ണ് ശ​നി​യാ​ഴ്ച രാ​ത്രി കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി​ക​ൾ പി​ടി​യി​ലാ​യി​രു​ന്നു. വി​നാ​യ​ക ന​ഗ​റി​ലെ ക​ട​യി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വ​രു​ന്പോ​ൾ ബൈ​ക്കു​ക​ളി​ലും ഓ​ട്ടോ റി​ക്ഷ​യി​ലു​മാ​യെ​ത്തി​യ പ​തി​ന​ഞ്ചോ​ളം വ​രു​ന്ന സം​ഘം ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

രാ​ജേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ അ​ക്ര​മി സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം പോ​ലീ​സ് ക​ണ്ടെ​ത്തി. ക​ള​ളി​ക്കാ​ടി​നു സ​മീ​പം പു​ലി​പ്പാ​റ​യി​ൽ​നി​ന്നാ​ണ് വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *