നഴ്സുമാരുടെ അനിശ്ചിതകാല സമരം മാറ്റിവച്ചു

തൃശൂർ: വേതന വർധന ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാർ തിങ്കളാഴ്ച മുതൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. ബുധനാഴ്ച വരെ സമരം തുടങ്ങേണ്ടെന്നാണ് തൃശൂരിൽ ചേർന്ന യുഎൻഎ യോഗം തീരുമാനിച്ചത്. ഹൈക്കോടതി നിർദേശത്തിന്‍റേയും മുഖ്യമന്ത്രിയുടെ അഭ്യർഥനയേയും തുടർന്നാണ് സമരം മാറ്റിവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് അവർ അറിയിച്ചു.

നഴ്സുമാർ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തത്കാലം മാറ്റിവയ്ക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. സമരം മാറ്റിവച്ചാൽ സർക്കാർ നഴ്സുമാരുമായി ഉടൻ ചർച്ചയ്ക്കു തയാറാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നഴ്സസ് അസോസിയേഷൻ പ്രതിനിധികളെ അറിയിച്ചിരുന്നു. നഴ്സുമാർ സമരം അവസാനിപ്പിച്ച് ജോലിയ്ക്കു കയറണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ഇന്നു പറഞ്ഞിരുന്നു. വേതന വ്യവസ്ഥകളെപ്പറ്റി ജോലിക്കു കയറിയശേഷം ചർച്ച ചെയ്യാം. എസ്മ പ്രയോഗിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സമരം ഒത്തുതീർപ്പാക്കാൻ ഇടപെടാമെന്ന് ഹൈക്കോടതിയും അറിയിച്ചിരുന്നു. മധ്യസ്ഥത ചർച്ചകൾക്കായി ഹൈക്കോടതി നിയോഗിച്ച കമ്മിറ്റി ഈ മാസം 19ന് യോഗം ചേരുമെന്നും അറിയിച്ചു. ഐഎംഎയും മധ്യസ്ഥ ചർച്ചക്ക് തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതി നിശ്ചയിച്ച മിനിമം വേതനം നൽകണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രി നഴ്സുമാർ സമരം തുടങ്ങിയത്. സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് വെള്ളിയാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *