പഴയ 1000, 500 രൂപ നോട്ടുകൾ മാറാൻ പ്രവാസികൾക്ക് ജൂൺ 30 വരെ മാത്രം സമയം.

 

നോട്ടു നിരോധനത്തിൻ്റെ അവസാന ദിനങ്ങളിൽ സംഭവിച്ചത് ഒരു നേർക്കാഴ്ച.പഴയ 1000, 500 രൂപ നോട്ടുകൾ മാറാൻ പ്രവാസികൾക്ക് ജൂൺ 30 വരെ മാത്രം സമയം.

സണ്ണി ജോസഫ്.

കുവൈറ്റ്:    നോട്ടു നിരോധനത്തെ പ്രവാസി സമൂഹം പൊതുവേ സ്വാഗതം ചെയ്തതാണ്. എന്നാൽ കേന്ദ്രസർക്കാർ പ്രവാസികളെ വഞ്ചിക്കുകയാണ് ചെയ്തത്.
പ്രവാസികൾക്ക് നിരോധിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ ഇന്ത്യയിൽ 5 കേന്ദ്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. ഈ കേന്ദ്രങ്ങളിൽ ചെല്ലുന്ന ഒട്ടു മിക്ക ആൾക്കാരും നിരാശയോടെ മടങ്ങുന്നതായിട്ടാണ് കാണുവാൻ സാധിക്കുന്നത്. ഒരു പ്രവാസിക്ക് 25000 രൂപാ വരെ മാത്രം മാറാൻ സാധിക്കും അതിനു വേണ്ടത്, പാസ്പോർട്ട് (നോട്ടു നിരോധനത്തിന് തൊട്ടു മുമ്പ് മുതൽ ഇപ്പോൾ വരെ വിദേശ യാത്ര ചെയ്തതിൻ്റെ ഡിപ്പാർച്ചർ സീലുകൾ അടങ്ങിയ പാസ്പോർട്ട് കോപ്പി) പാൻകാർഡ്, NRO ബാങ്ക് statement, എയർപോർട്ടിൽ നിന്ന് ലഭിച്ച കസ്റ്റംസിൻ്റെ പേപ്പർ (നമ്മുടെ കൈവശം ഉള്ള പഴയ നോട്ടുകളുടെ വിശദാംശങ്ങൾ അടങ്ങിയത്), എന്നിവയാണ് ഹാജരാക്കേണ്ടത്. അതിനശേഷം RBI യുടെ ഓഫീസിൽ ഉള്ള വിവിധ ഉദ്യോഗസ്ഥർ നമ്മുടെ എല്ലാ പേപ്പറുകളും വിശദമായി പരിശോധന നടത്തിയ ശേഷം നമ്മൾ നൽകുന്ന പഴയ നോട്ടും പേപ്പറുകളും ഒരു കവറിൽ വച്ച് സീൽ ചെയ്യും. അതിനു ശേഷം പറയും, എല്ലാ വേരിഫിക്കേഷനും കഴിഞ്ഞ് നമ്മുടെ അക്കൗണ്ടിൽ പൈസാ വരും എന്നു പറഞ്ഞ് നമ്മളെ പറഞ്ഞയക്കും. ഇതാണ് നമ്മുടെ കൈവശം ഉള്ള 2500 രൂപ വരെ മാറ്റി എടുക്കുവാൻ ഉള്ള മാർഗ്ഗം.

 

 

 

 

 

RBI യുടെ മുമ്പിൽ നമുക്ക് കാണുവാൻ സാധിക്കുന്നത്, പലരുടെയും കൈയിൽ ഓരോ എയർപോർട്ടുകളിൽ നിന്നും കസ്റ്റംസ് നൽകിയ ക്ലിയറൻസ് പാപ്പറിൻ്റെ സീരിയൽ നമ്പർ 8000 ത്തിന് മുകളിൽ ആണ്. ഇന്ത്യയിൽ നിന്നുള്ള എല്ലാ വിമാനത്താവളങ്ങൾ വഴി പതിനായിരങ്ങളാണ് പഴയ നോട്ടുമായി വിവിധ വിമാനത്താവളത്തിൽ എത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കും. പലരുടെയും കൈവശം ഉള്ളത് 2000 രൂപാ മുതൽ ഒരു ലക്ഷം രൂപാ വരെ ഉള്ളവരെ കാണാൻ സാധിക്കുന്നു. 25000 ത്തിൽ കൂടുതൽ ഉള്ള രൂപാ RBI യുടെ ഓഫീസിൽ മാറിത്തരുകയില്ല എന്നാണ് അവർ പറയുന്നത്. കൂടുതൽ ഉണ്ട് എങ്കിൽ അവിടെ നിക്ഷേപിക്കാം നമുക്ക് തരുകയില്ല. നമ്മൾ നോട്ട് നിരോധനത്തിന് തൊട്ടു മുമ്പ് നമ്മുടെ NRI അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതിൻ്റെ തെളിവ് കാണിച്ചാലും നമുക്ക് മാറിത്തരുകയില്ല. മദ്രാസ് RBI യുടെ ഓഫീസിൽ തമിഴുനാട്ടിൽ നിന്ന് കൂടാതെ കേരളം, കർണാടകം, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും കാണാൻ സാധിക്കുന്നു. RBI യിൽ പോയി പഴയ രൂപാ മാറുന്നതിന് കുറഞ്ഞത് 5000 രൂപാ ചിലവാണ്.
നേരിൽ കാണുവാൻ സാധിച്ചത് :
പാൻകാർഡ് ഇല്ലാത്തതിൻ്റെ പേരിൽ മടങ്ങി പോകേണ്ടി വന്നവർ.
അവധി കഴിഞ്ഞ് തിരിച്ചു പോകുന്നതിൻ്റെ രണ്ടു ദിവസം മുമ്പ് ബാങ്കിൽ നിന്ന് പിൻവലിച്ച പൈസ, ചിലവ് കഴിഞ്ഞ് ബാക്കിയുള്ളത് വീട്ടിൽ വെച്ചിട്ടു പോയി, അടുത്ത അവധിക്ക് വരുമ്പോൾ ഉപയോഗിക്കാം എന്നുകരുതിവെച്ചു. അത് മാറി എടുക്കാൻ സാധിക്കാത്തവർ.
NRO അക്കൗണ്ട് ഇല്ലാതെ പണം നഷ്ടപ്പട്ടവർ. ഇത്തരക്കാരായ പലരെയും കാണുവാൻ സാധിച്ചു.

‘Guaranteed by central government’ എന്നും
‘I promise to pay the bearer the sum of one thousand rupees’. എന്നുമാണ് ഈ നോട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതു പ്രകാരം മേൽ പറഞ്ഞിരിക്കുന്ന വാക്കുകൾക്ക് എന്തു വിലയാണ് ഉള്ളത്.

ഒരു കാലത്ത് പ്രവാസികളാണ് നമ്മുടെ രാജ്യത്തിന് ആവശ്യമായ വിദേശ നാണ്യം നേടിത്തന്നിരുന്നത്. ഇന്ന് സർക്കാർ പ്രവാസികളെ മറന്ന്, അവരെ ചതിക്കുകയാണ് ചെയ്തിരിക്കുന്നത്. 50 ഡിഗ്രിയിലും 60 ഡിഗ്രിയിലും ചൂടിൽ കഷ്ടപ്പെട്ട് പണിയെടുത്ത് ഉണ്ടാക്കിയ പൈസാ വെറുതെ കളയേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ഇരുപത്തിനാലു മണിക്കൂർ നേരവും AC മുറിയിൽ ഇരിക്കുന്ന ഭരണാധികാരികൾ, പാവപ്പെട്ട പ്രവാസികളുടെ കഷ്ടപ്പാട് മനസ്സിലാക്കാതെയാണ് ഇത്രയും ക്രൂരമായ നിലപാട് സ്വീകരിച്ചത്.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *