നവയുഗം കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്കാരത്തിന് പ്രവാസിസാഹിത്യകാരിൽ നിന്ന് സൃഷ്ടികൾ  ക്ഷണിക്കുന്നു

അൽകോബാർ: നവയുഗം സാംസ്കാരിക വേദി അൽകോബാർ മേഖലാ കമ്മറ്റിയുടെആഭിമുഖ്യത്തിൽ, സി.പി.ഐ നേതാവും, കേരള രാഷ്ട്രിയത്തിലെ സംശുദ്ധപൊതുപ്രവർത്തനത്തിനുടമയുമായിരുന്ന  സഖാവ് കെ.സി.പിള്ളയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്കാരത്തിന്, സൗദിഅറേബ്യയിലെ പ്രവാസി സാഹിത്യകാരിൽ നിന്ന് മലയാളം ചെറുകഥ, കവിത എന്നീവിഭാഗങ്ങളിൽ  സാഹിത്യസൃഷ്ടികൾ  ക്ഷണിക്കുന്നു.

 

മത്സരത്തിൽ  പങ്കെടുക്കാൻ  ആഗ്രഹിക്കുന്നവർ  മുൻപ്  പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സാഹിത്യസൃഷ്ടികൾ   സെപ്തംബര്‍ പതിനഞ്ചാം  തിയതിക്ക് മുൻപായി  navayugamkhobar@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയച്ചു തരേണ്ടതാണ്.

 

ചെറുകഥ പത്ത് ഫുൾസ്കാപ്പ് പേജിലും,  കവിത അഞ്ചു ഫുൾസ്കാപ്പ് പേജിലും  കവിയരുത്.പേജിന്റെ ഒരു പുറത്ത് മാത്രമേ എഴുതാവൂ.  സൃഷ്ടാവിന്റെ പേരും, അഡ്രസ്സും, ചെറിയ ഒരുസ്വയം പരിചയപ്പെടുത്തൽ വിവരണവും ഉൾപ്പെടെയുള്ള വിവരങ്ങളും,ഒരു പാസ്സ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പം അയയ്ക്കണം. ഇവയെല്ലാം സ്കാൻ ചെയ്ത് ഇമെയിൽ ആയി അയച്ചു തരികയോ, നവയുഗം ഭാരവാഹികളെ നേരിട്ട് എൽപ്പിയ്ക്കുകയോ ചെയ്യാം.

 

മലയാളം ചെറുകഥ, കവിത വിഭാഗങ്ങളില് മികച്ച ആദ്യ മൂന്ന് സൃഷ്ടികൾക്ക് ഒക്ടോബര്‍ അവസാനം കേരളത്തിലേയും പ്രവാസ ലോകത്തെയും രാഷ്ട്രിയ കലാസാംസ്കാരികസാഹിത്യരംഗത്തെ പ്രമുഖർ  പങ്കെടുക്കുന്ന “സർഗ്ഗപ്രവാസം 2017″ന്റെ വേദിയിൽ  വെച്ച്കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്കാരം നൽകുന്നതായിരിക്കുമെന്ന്  മേഖല പ്രസിഡന്റ് ബിജു വര്‍ക്കിയും,സെക്രട്ടറി അരുണ് ചാത്തന്നൂരും  അറിയിച്ചു

 

 

സർഗ്ഗപ്രവാസം-2015 ൻറെ ഭാഗമായാണ് 2015 ല്‍  നവയുഗം സാംസ്കാരികവേദി  കെ.സി.പിള്ള സ്മാരക സാഹിത്യ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയത്. പ്രഗത്ഭരായ വിധികര്‍ത്താക്കളുടെ സാന്നിദ്ധ്യം കൊണ്ടും, പ്രവാസലോകത്തിലെ പുതിയ ഒട്ടേറെ സാഹിത്യപ്രതിഭാശാലികളെ കണ്ടെത്താന്‍ കഴിഞ്ഞതിനാലും, ഈ മത്സരങ്ങള്‍ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സൗദിയില്‍ ഏറെ ശ്രദ്ധേയമായി മാറി.

 

കൂടുതല് വിവരങ്ങള്ക്കായി 0536423762, 0551329744,  0537521890, 0501605784  എന്നീ നമ്പരുകളിൽ  ബന്ധപെടേണ്ടതാണ്.

 

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *