യോഗി ആദിത്യനാഥ് അയോധ്യ സന്ദർശിക്കാനൊരുങ്ങുന്നു.

ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ സന്ദർശിക്കാനൊരുങ്ങുന്നു. തർക്ക ഭൂമിയിലെ ക്ഷേത്രത്തിൽ അദ്ദേഹം ഇന്ന് പ്രാർഥന നടത്തും. ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ എൽ.കെ. അഡ്വാനി അടക്കമുള്ള ബിജെപി-വിഎച്ച്പി നേതാക്കൾക്കെതിരേ ലക്നോയിലെ പ്രത്യേക സിബിഐ കോടതി കുറ്റം ചുമത്തിയതിനു പിന്നാലെയാണ് യോഗി ആദിത്യനാഥിന്‍റെ അയോധ്യയിലെ സന്ദർശനം.

യോഗി ആദിത്യനാഥിന്‍റെ സന്ദർശനത്തിനു മുന്നോടിയായി അയോധ്യയിൽ ഒരുക്കങ്ങൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *