രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ചുവപ്പ് പരവതാനി വിരിക്കാന്‍ തയാറെടുക്കുകയാണെന്ന് വൈറ്റ്‌ഹൗസ്.

 

വാഷിങ്‌ടണ്‍: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ചുവപ്പ് പരവതാനി വിരിക്കാന്‍ തയാറെടുക്കുകയാണെന്ന് വൈറ്റ്‌ഹൗസ്. മോദിക്കായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് അത്താഴ വിരുന്ന് ഒരുക്കുന്നുണ്ട്.

ട്രം‌പ് അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ഒരു വിദേശ ഭരണാധികാരിക്കായി അത്താഴം ഒരുക്കുന്നത്. തിങ്കളാഴ്ച ട്രം‌പുമായി മോദി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും ഇരു നേതാക്കളും ചര്‍ച്ച ചെയ്യും. ഒപ്പം കോക്ക്‍ടെയില്‍ പാര്‍ട്ടിയും നടക്കും.

ഒബാമ ഭരണകാലത്ത് ഇന്ത്യ അമേരിക്കയുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയത്. സഹകരണം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് ഇരുരാജ്യങ്ങളും താല്‍പര്യപ്പെടുന്നത്. ഇസ്ലാമിക ഭീകരതക്കെതിരായ ട്രംപിന്റെ കര്‍ക്കശ നിലപാടുകള്‍ പാക്കിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ പ്രതീക്ഷയോടെയാണ് കാണുന്നത്.

വിവിധ ഇന്ത്യന്‍ സംഘടനകള്‍ ഇന്ത്യ- യുഎസ് സഹകരണം സംബന്ധിച്ച് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *