ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം​ഗ് ജോം​ഗ് ഉ​ന്നു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ത​യാ​റെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: ഉ​ത്ത​ര​കൊ​റി​യ​ൻ ഏ​കാ​ധി​പ​തി കിം​ഗ് ജോം​ഗ് ഉ​ന്നു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ത​യാ​റെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​മാ​യ ബ്ലൂം​ബെ​ർ​ഗി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കൊ​റി​യ​ൻ മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത നി​ല​നി​ൽ​ക്കെ​യാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ പ്ര​സ്താ​വ​ന. അ​തേ​സ​മ​യം, ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്ത​ണ​മെ​ങ്കി​ൽ ഉ​ത്ത​ര​കൊ​റി​യ നി​ര​വ​ധി നി​ബ​ന്ധ​ന​ങ്ങ​ൾ പാ​ലി​ക്കേ​ണ്ടി വ​രു​മെ​ന്ന് വൈ​റ്റ്ഹൗ​സ് വ​ക്താ​വ് സീ​ൻ സ്പൈ​സ​ർ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ​ദി​വ​സം ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ സ്മാ​ർ​ട്ട് കു​ക്കി എ​ന്നാ​ണ് ട്രം​പ് ഉ​ന്നി​നെ വി​ശേ​ഷി​പ്പി​ച്ച​ത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *