ജനറൽ ഫ്ലിന്നിനെക്കുറിച്ച് ബരാക് ഒബാമ ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വൈറ്റ്ഹൗസ്

വാഷിംഗ്ടൺ: അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവായിരുന്ന മൈക്കൽ ഫ്ലിന്നിനെക്കുറിച്ച് മുൻ പ്രസിഡന്‍റ് ബരാക് ഒബാമ വനിലവിലെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് വിവരങ്ങൾ. 2016 നവംബർ 10 ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് ഒബാമ ട്രംപിനോട് ഇക്കാര്യം വ്യക്തമാക്കിയത്. താൻ ഫ്ലിന്നിന്‍റെ ഫാനല്ല എന്നും ഫ്ലിന്നിനെ ശ്രദ്ധിക്കണമെന്നുമായിന്നുവത്രെ ഒബാമ പറഞ്ഞത്.

പിന്നീട്, റഷ്യയ്ക്കു ഉപരോധം ഏര്‍പ്പെടുത്താനുള്ള ട്രംപിന്‍റെ നീക്കങ്ങളെക്കുറിച്ച് ഫ്ലിന്‍ അവര്‍ക്ക് രഹസ്യമായി വിവരം നല്‍കിയതായി ആരോപണമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് ഫ്ലിന്നിന് രാജി വയ്ക്കേണ്ടി വരികയായിരുന്നു. സ്ഥാനമേറ്റ് മൂന്ന് ആഴ്ചകൾക്കുള്ളിലായിരുന്നു ഫ്ലിന്നിന്‍റെ രാജി. ലെഫ്റ്റനന്‍റ് ജനറല്‍ എച്ച്.ആര്‍. മക്മാസ്റ്ററെയാണ് പുതിയ ദേശീയസുരക്ഷാ ഉപദേഷ്ടാവായി ട്രംപ് നിയമിച്ചത്.

വൈറ്റ് ഹൗസ് വൃത്തങ്ങളാണ് ഒബാമയുടെ മുന്നറിയിപ്പ് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *