ട്രംപിന്റെ സ്വാതന്ത്ര്യദിനാഘോഷം മിലിട്ടറി കുടുംബാംഗങ്ങള്‍ക്കൊപ്പം

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയുടെ 241 -ാമത് സ്വാതന്ത്ര്യ ദിനം പ്രസിഡന്റ് ട്രമ്പ് വൈറ്റ് ഹൗസില്‍ മിലിട്ടറി കുടുംബാംഗങ്ങള്‍ക്കൊപ്പം വിവിധ പരിപാടികളോടെ ജൂലായ് 4 ന് ആഘോഷിച്ചു.വൈറ്റ് ഹൗസ് സൗത്ത് ലോണില്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മിലിറ്ററി കുടുംബാംഗങ്ങളുടെ പിക്നിക്കില്‍ പ്രഥമ വനിത മലാനി, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.

അമേരിക്കയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവിധ മേഖലകളില്‍ ധീരതയോടെ കഠിനാധ്വാനം ചെയ്യുന്ന സേനാംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പം ഞാന്‍ എന്നും ഉണ്ടായിരിക്കുമെന്ന് ട്രമ്പ് ഉറപ്പ് നല്‍കി.സാമ്പത്തിക രംഗം ഉള്‍പ്പെടെ എല്ലാ തലങ്ങളിലും അമേരിക്ക അതിവേഗം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രമ്പ് കൂട്ടിചേര്‍ത്തു.

ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ആധിപത്യത്തില്‍ നിന്നും പതിമൂന്ന് അമേരിക്കന്‍ കോളനികള്‍ സംയുക്തമായി സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി ഒരൊറ്റ രാജ്യമായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചടോടെയാണ് യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന രാഷ്ട്രം 1776 ജൂലായ് 4 ന് പിറവിയെടുത്തത്. അമേരിക്കയുടെ ആദ്യ പ്രസിഡന്റ് ജോര്‍ജ്ജ് വാഷിംഗ്ടണായിരുന്നുവെങ്കില്‍ 45-ാമത് പ്രസിഡന്റാണ് ഇന്ന് അമേരിക്കയെ ഭരിക്കുന്ന ഡെണാള്‍ഡ് ട്രമ്പ്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *