റ​ഷ്യ​ക്കെ​തി​രേ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ബി​ല്ലി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണൾ​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു.

വാ​ഷിം​ഗ്ട​ൺ ഡി​സി: റ​ഷ്യ​ക്കെ​തി​രേ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ബി​ല്ലി​ൽ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണൾ​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു. ഉ​പ​രോ​ധ നീ​ക്ക​ത്തെ ട്രം​പ് എ​തി​ർ​ത്തി​രു​ന്ന​താ​ണ്. എ​ന്നാ​ൽ, യു​എ​സ് കോ​ൺ​ഗ്ര​സി​ൽ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് ബി​ൽ പാ​സാ​യ​ത്. ബി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ട്രം​പി​ന്‍റെ വി​ശ്വ​സ്ത​ർ ഏ​റെ ശ്ര​മി​ച്ചി​രു​ന്നു.ഈ ​എ​തി​ർ​പ്പു​മൂ​ലം അ​ട​ച്ചി​ട്ട മു​റി​യി​ൽ, മാ​ധ്യ​മ കാ​മ​റ​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കാ​തെ​യാ​ണ് ബി​ല്ലി​ൽ പ്ര​സി​ഡ​ന്‍റ് ഒ​പ്പി​ട്ട​ത്.

ബി​ൽ വീ​റ്റോ ചെ​യ്താ​ൽ കോ​ൺ​ഗ്ര​സ് വീ​ണ്ടും വ​ൻ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​തു പാ​സാ​ക്കും എ​ന്ന​തു​കൊ​ണ്ടാ​ണ് ട്രം​പ് ബി​ല്ലി​ൽ ഒ​പ്പി​ട്ട​ത്. സെ​ന​റ്റ് 98-2 നും ​പ്ര​തി​നി​ധി​സ​ഭ 419-3 നു​മാ​ണ് ബി​ൽ പാ​സാ​ക്കി​യ​ത്. സി​റി​യ​യി​ലെ റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ, യു​ക്രെ​യി​നി​ൽ​നി​ന്നു ക്രി​മി​യ​യെ റ​ഷ്യ കൈ​യ​ട​ക്കി​യ​ത്, ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റ​ഷ്യ ഇ​ട​പെ​ട്ട​ത് എ​ന്നി​വ​യെ​ല്ലാം മു​ൻ​നി​ർ​ത്തി​യാ​ണ് ഉ​പ​രോ​ധ​ത്തി​നു കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ച​ത്.

ഇ​തി​നു ബ​ദ​ലാ​യി റ​ഷ്യ​യി​ലെ യു​എ​സ് ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രി​ൽ 755 പേ​രെ തി​രി​ച്ച​യ​യ്ക്കാ​ൻ റ​ഷ്യ ഉ​ത്ത​ര​വി​ട്ടു. റ​ഷ്യ​യി​ലെ ര​ണ്ട് യു​എ​സ് ന​യ​ത​ന്ത്ര ഓ​ഫീ​സു​ക​ൾ തി​രി​കെ​പ്പി​ടി​ക്കുകയും ചെയ്തു. നേ​ര​ത്തേ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ ന്യൂ​യോ​ർ​ക്കി​ലും മേ​രി​ലാ​ൻ​ഡി​ലു​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് റ​ഷ്യ​ൻ ന​യ​ത​ന്ത്ര കെ​ട്ടി​ട​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ച്ചി​രു​ന്നു.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *