കെനിയന്‍ പ്രസിഡന്‍റ്​ ഉഹ്​റു കെനിയാത്തയുടെ തെരഞ്ഞെടുപ്പ്​ വിജയം സുപ്രീംകോടതി അസാധുവാക്കി.

നെയ്​റോബി: കെനിയന്‍ പ്രസിഡന്‍റ്​ ഉഹ്​റു കെനിയാത്തയുടെ തെരഞ്ഞെടുപ്പ്​ വിജയം സുപ്രീംകോടതി അസാധുവാക്കി. കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ തെരഞ്ഞെടുപ്പ്​ അസാധുവാക്കിയത്​.

60 ദിവസത്തിനുള്ളില്‍ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ്​ വീണ്ടും നടത്താനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്​. കഴിഞ്ഞ ആഗ്​സ്​റ്റ്​ മാസത്തില്‍ നടന്ന പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിലാണ്​ ഉഹ്​റു കെനിയാത്ത വിജയം നേടിയത്​​. കെനിയന്‍ തെരഞ്ഞെടുപ്പില്‍ ​കൃത്രിമം നടന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിപക്ഷനേതാവ്​ ഒ​ഡിം​ഗയാണ്​ ആരോപണവുമായി രംഗത്തെത്തിയത്​.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *