ശ്രീലങ്കയില്‍ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 91 പേര്‍ മരിച്ചു

കൊളംബോ: ശ്രീലങ്കയില്‍ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 91 പേര്‍ മരിച്ചു. 110 പേരെ കാണാതാകുകയും ചെയ്തു. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്താണ് മഴ ദുരന്തം വിതച്ചത്.

ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് രത്‌നാപുരയിലായിരുന്നു. ഇവിടെ നിന്നും 20,000 പേരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി. കലു നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടര്‍ന്ന് ഇവിടുത്തെ പ്രധാന ടൗണ്‍ വെള്ളത്തിനടിയിലായി. മഴയിലും മഞ്ഞിടിച്ചിലിലും അഞ്ഞൂറോളം വീടുകള്‍ നശിച്ചു.

മണ്ണിടിച്ചിലിനെ തുടര്‍ന്നു പ്രദേശത്തെ റെയില്‍, റോഡു ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയെ തുടര്‍ന്നു സ്‌കൂളുകള്‍ അടച്ചതായും അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നു ഹെലികോപ്ടര്‍ മാര്‍ഗം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണെന്നും അധികൃതര്‍ അറിയിച്ചു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *