വിഷപ്പാന്പിനെ ചുംബിക്കാൻ ശ്രമിച്ച യുവാവിന് കടിയേറ്റു.

 

ഫ്ളോറിഡ: യുഎസ് സംസ്ഥാനമായ ഫ്ളോറിഡയിൽ വിഷപ്പാന്പിനെ ചുംബിക്കാൻ ശ്രമിച്ച യുവാവിന് കടിയേറ്റു. റോണ്‍ റെയ്നോൾഡ് എന്ന യുവാവിനാണ് കടിയേറ്റത്. തിങ്കളാഴ്ച പുറ്റ്നാം കൗണ്ടിയിലെ പാർപ്പിട മേഖലയിലാണ് സംഭവം. റാറ്റിൽ സ്നേക്ക് വിഭാഗത്തിൽപ്പെട്ട പാന്പാണ് ഇയാളെ കടിച്ചതെന്ന് പ്രാദേശിക ചാനൽ സിബിഎസ് റിപ്പോർട്ട് ചെയ്തു.

പാന്പിനെ മുഖാമുഖം ചുംബിക്കാൻ പോകുകയാണെന്നും പറഞ്ഞാണ് റോണ്‍ ഈ ഉദ്യമത്തിന് ശ്രമിച്ചത്. എന്നാൽ പാന്പ് റോണിന്‍റെ മുഖത്ത് കടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തെ തുടർന്ന് റോണിനെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്കു മാറ്റിയതായും ഇപ്പോൾ സുഖം പ്രാപിച്ചുവരുന്നതായുമാണ് വിവരം.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *