താ​ലി​ബാ​ൻ ആ​ക്ര​മ​ണം സ​ൽ​മ അ​ണ​ക്കെ​ട്ടി​നു നേ​ർ​ക്ക​ല്ലെ​ന്ന് ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി

കാ​ബൂ​ൾ: താ​ലി​ബാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണം അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ന്ത്യ പു​ന​ർ​നി​ർ​മി​ച്ച സ​ൽ​മ അ​ണ​ക്കെ​ട്ടി​നു നേ​ർ​ക്കാ​യി​രു​ന്നി​ല്ലെ​ന്ന് അ​ഫ്ഗാ​നി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി അ​റി​യി​ച്ചു. അ​ണ​ക്കെ​ട്ടി​ൽ​നി​ന്നും അ​ക​ലെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. അ​ണ​ക്കെ​ട്ടി​നു നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് ചി​ല മാ​ധ്യ​മ​ങ്ങ​ൾ‌ റി​പ്പോ​ർ​ട്ട് ചെ​യ്തു​ക​ണ്ടു. എ​ന്നാ​ൽ താ​ൻ നേ​രി​ട്ട് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചെ​ന്നും ഡാ​മി​നു നേ​ർ​ക്കാ​യി​രു​ന്നി​ല്ല ആ​ക്ര​മ​ണ​മെ​ന്നും ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി മ​ൻ​പ്രീ​ത് വോ​റ പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ൽ 10 സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ മ​രി​ക്കു​ക​യും നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ശ​നി​യാ​ഴ്ച രാ​ത്രി ഹെ​റാ​ത് പ്ര​വി​ശ്യ​യി​ലെ ചി​സ്റ്റ് ഇ ​ഷ​രീ​ഫ് ജി​ല്ല​യി​ൽ ചെ​ക്ക് പോ​സ്റ്റി​നു നേ​ർ​ക്കാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സ​ൽ​മ അ​ണ​ക്കെ​ട്ടി​ൽ‌​നി​ന്നും 13 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​യി​രു​ന്നു സം​ഭ​വം.

ഇ​ന്ത്യ–​അ​ഫ്ഗാ​ൻ സൗ​ഹൃ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച​താ​ണ് സ​ൽ​മ അ​ണ​ക്കെ​ട്ട്. 1,700 കോ​ടി​യോ​ളം രൂ​പ​യാ​ണ് ഇ​തി​നാ​യി ഇ​ന്ത്യ ചെ​ല​വ​ഴി​ച്ച​ത്. 2016 ജൂ​ണി​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​ഫ്ഗാ​ൻ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഗ​നി​യും സം​യു​ക്ത​മാ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. 2002 ൽ ​അ​ണ​ക്കെ​ട്ടി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ​ണി​ക​ൾ ആ​രം​ഭി​ച്ച​ത്. 351.87 കോ​ടി രൂ​പ​യാ​ണ് അ​ണ​ക്കെ​ട്ടി​നാ​യി ആ​ദ്യം അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​പ്പോ​ഴേ​ക്കും 1775.69 കോ​ടി രൂ​പ​യാ​യി ചെ​ല​വ്

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *