ഖത്തർ പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥ ശ്രമങ്ങളുമായി പാക്കിസ്ഥാനും.

റിയാദ്: ഖത്തർ പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥ ശ്രമങ്ങളുമായി പാക്കിസ്ഥാനും. ഇതിന്‍റെ ഭാഗമായി പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തി. റിയാദിലെത്തിയ ഷെരീഫ് സൗദി ഭരണാധികാരി സൽമാൻ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തർ പ്രതിസന്ധി എത്രയും പെട്ടന്ന് പരിഹരിക്കപ്പെടുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ്, സൈനികമേധാവി ഖ്വമർ ജാവേദ് ബജ്‍വ എന്നിവരും പാക്ക് പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. വരും ദിവസങ്ങളിൽ നവാസ് ഷെരീഫ് യുഎഇ, ബഹ്റിൻ, ഖത്തർ ഭരണാധികാരികളുമായും ചർച്ച നടത്തിയേക്കുമെന്നും വിവരങ്ങളുണ്ട്. ഖത്തറിനോടുള്ള നിലപാട് മയപ്പെടുത്തണമെന്ന ആവശ്യവുമായി അമേരിക്ക, ജർമനി, തുർക്കി തുടങ്ങിയ രാജ്യങ്ങൾ രംഗത്തെത്തുകയും ചെയ്തിരുന്നു.

നേരത്തെ, ഭീകരവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നു എന്നതുൾപ്പെടയുള്ള ആരോപണങ്ങളുയർത്തിയാണ് ബഹ്റിൻ, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *