തെരഞ്ഞെടുപ്പിൽ ഇടപെടാനുള്ള ശ്രമം: റഷ്യ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് നിക്കി ഹേലി

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അനധികൃതമായി ഇടപെടുന്നതിന് റഷ്യ ശ്രമിച്ചെന്ന് യുഎന്നിലെ അമേരിക്കൻ അംബാസിഡർ നിക്കി ഹേലി. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ റഷ്യ ഇത്തരം ശ്രമങ്ങൾ നടത്തിയെന്നും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ഹേലി പറഞ്ഞു.

ജി20 ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച്ച നടത്തിയപ്പോൾ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇത് സംബന്ധിച്ച നീരസമറിയിച്ചിട്ടുണ്ടെന്നും നിക്കി ഹേലി വ്യക്തമാക്കി. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിന്‍റെ തെരഞ്ഞെടുപ്പ് ക്യാംപെയ്നുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഏവരും ആദ്യം സംശയിച്ചത് റഷ്യയെ ആയിരുന്നു. പിന്നീട് ഫ്രാൻസിന്‍റെ സൈബർ സുരക്ഷാ വിഭാഗം, റഷ്യൻ പങ്കുള്ളതായി കണ്ടെത്താനായില്ല എന്ന് വ്യക്തമാക്കിയതിന് ശേഷമാണ് ഈ സംശയത്തിന്‍റെ നിഴല്‍ നീങ്ങിയതെന്നും ഹേലി ചൂണ്ടിക്കാട്ടി.

ഇത്തരത്തിൽ അമേരിക്കൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെറ്റായ നീക്കങ്ങൾക്ക് ഏതൊക്കെ രാജ്യങ്ങൾ ശ്രമിച്ചിട്ടുണ്ടോ അവർക്കോക്കെ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരും. റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കുന്നതുൾപ്പെടയുള്ള കാര്യങ്ങളിലേക്ക് കടന്ന അമേരിക്ക നടപടികൾ അവസാനിപ്പിച്ചിട്ടില്ല – നിക്കി ഹേലി കൂട്ടിച്ചേർത്തു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *