യൂറോപ്യൻ യാത്രയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പെയിനിലെത്തി

മാഡ്രിഡ്: യൂറോപ്യൻ യാത്രയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പെയിനിലെത്തി. പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. സാമ്പത്തിക- സാംസ്കാരിക മേഖലകളിൽ സ്പെയിനുമായി യോജിച്ചു പ്രവർത്തിക്കാനുതകുന്ന തരത്തിലുള്ള ചർച്ചകൾക്കാണ് പ്രാമുഖ്യം നൽകുകയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സ്പെയിൻ രാജാവ് ഫിലിപ്പ് ആറാമനുമായി അദ്ദേഹം ബുധനാഴ്ച കൂടിക്കാവ്ച നടത്തും. അതിവേഗ റെയിൽവേ പദ്ധതി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ഉറപ്പുവരുത്താൻ സന്ദർശനം സഹായകമാകുമെന്നാണ് പ്രതീക്ഷ. 1988നു ശേഷം സ്പെയിൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.

ആറു ദി​വ​സംകൊ​ണ്ട് ജ​ർ​മ​നി, ഫ്രാ​ൻ​സ്, സ്പെ​യി​ൻ, റ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ലാണ് മോ​ദി ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തുന്നത്. ജർമൻ സന്ദർശനത്തിനിടെ ചാൻസലർ ആംഗല മെർക്കൽ അടക്കമുള്ള പ്രമുഖരുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *