ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചു

സിയൂൾ: എതിർപ്പുകളെ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു പരീക്ഷണം നടന്നതെന്ന് ദക്ഷിണകൊറിയൻ സൈന്യം അറിയിച്ചു. 500 കിലോമീറ്റർ പരിധിയുള്ള മിസൈലാണ് പരീക്ഷിച്ചത്. പടിഞ്ഞാറൻ പ്രദേശമായ പുക്ചാംഗിൽ വച്ചാണ് പരീക്ഷണം നടന്നത്. അതേസമയം, ബാലിസ്റ്റിക് മിസൈലാണോ പരീക്ഷിച്ചതെന്ന കാര്യത്തിൽ വ്യക്തയില്ല.

കഴിഞ്ഞയാഴ്ച ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈൽ അണുവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈൽ പരീക്ഷണം നടത്തിയിരുന്നു. മറ്റു രാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കാതിരിക്കാനായി ഉയർന്ന ആംഗിളിലാണു മിസൈൽ വിക്ഷേപിച്ചതെന്നും 2112 കിലോമീറ്റർ ഉയരത്തിലെത്തിയ ഹ്വാസോംഗ് -12 ഇനം മിസൈൽ 787 കിലോമീറ്റർ പിന്നിട്ടശേഷമാണ് ജപ്പാൻ സമുദ്രത്തിൽ പതിച്ചതെന്നും കെസിഎൻഎ വാർത്താ ഏജൻസി അന്ന് അറിയിച്ചു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *