വ്യവസായികളെ സ്വാഗതം ചെയ്ത് മോദി

വാഷിങ്‌ടണ്‍: ഇന്ത്യ നിക്ഷേപ സൗഹൃദ രാഷ്ട്രമായി വളര്‍ന്നുകഴിഞ്ഞുവെന്ന് പ്രധാ‍നമന്ത്രി നരേന്ദ്രമോദി. ജിഎസ്‌ടി നടപ്പാക്കിയതോടെ ഇന്ത്യ കൂടുതല്‍ നിക്ഷേപ സൗഹദമായതായെന്നും മോദി പറഞ്ഞു. ഇന്ത്യയില്‍ വ്യവസായങ്ങള്‍ തുടങ്ങുന്നത് എളുപ്പമാക്കാന്‍ സര്‍ക്കാര്‍ ഏഴായിരം പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയില്‍ വ്യാവസായിക പ്രമുഖരോട് സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയിലെ പ്രമുഖ കമ്ബനി മേധാവികളോട് ഇന്ത്യയില്‍ നിക്ഷേപം നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു. ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റുനോക്കുകയാണ്. ഇന്ത്യയുടെ വളര്‍ച്ച രണ്ട് രാജ്യങ്ങള്‍ക്കും ഒരു പോലെ ഗുണം ചെയ്യുമെന്നും മോദി പറഞ്ഞു. ഇന്ത്യയില്‍ നടപ്പാക്കിയ ജിഎസ്‌ടി അമേരിക്കന്‍ ബിസിനസ് സ്കൂളുകള്‍ പാഠ്യ വിഷയമാക്കണണെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഇന്ത്യയിലെ അവസരങ്ങളെ കുറിച്ച്‌ അവരുമായി ചര്‍ച്ച നടത്തിയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍‍, വിദേശകാര്യ സെക്രട്ടറി എസ് ജയ്ശങ്കര്‍, അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്തേജ് ശര്‍മ്മ എന്നിവരും ഉണ്ടായിരുന്നു.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *