അ​ന്ധ​വി​ശ്വാ​സം പൊ​ല്ലാ​പ്പാ​യി; എ​ഞ്ചി​നു​ള്ളി​ലേ​ക്ക് നാ​ണ​യ​ങ്ങ​ൾ എ​റി​ഞ്ഞ യാ​ത്ര​ക്കാ​രി വി​മാ​നം വൈ​കി​പ്പി​ച്ചു

ഷാം​ഗ്ഹാ​യ്: വി​മാ​നത്തിന്‍റെ എ​ഞ്ചി​നി​നു​ള്ളി​ലേ​ക്ക് നാ​ണ​യ​ത്തു​ട്ടു​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ യാ​ത്ര​ക്കാ​രി അ​ഞ്ചു മ​ണി​ക്കൂ​റോ​ളം വി​മാ​നം വൈ​കി​പ്പി​ച്ചു. ചൈ​ന​യി​ലെ ഷാം​ഗ്ഹാ​യ് പു​ഡോം​ഗ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് സം​ഭ​വം. ചൈ​നീ​സ് സ​തേ​ൺ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ 80 വ​യ​സു​കാ​രി​യാ​ണ് നൂ​റ്റി​യ​ന്പ​തോ​ളം പേ​രു​ടെ യാ​ത്ര വൈ​കി​പ്പി​ച്ച​ത്.

ഭ​ർ​ത്താ​വി​നും മ​ക​ൾ​ക്കു​മൊ​പ്പം വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ വൃ​ദ്ധ​യാ​ണ് കു​ഴ​പ്പം സൃ​ഷ്ടി​ച്ച​ത്. വി​മാ​നത്തിനടുത്ത് എത്തിയ ഇ​വ​ർ എ​ഞ്ചി​നി​നു​ള്ളി​ലേ​ക്ക് നാ​ണ​യ​ത്തു​ട്ടു​ക​ൾ വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. വൃ​ദ്ധ​യു​ടെ വി​ചി​ത്ര​മാ​യ പെ​രു​മാ​റ്റം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട യാ​ത്ര​ക്കാ​ർ അ​ക്കാ​ര്യം അ​ധി​കൃ​ത​രെ അ​റി​യി​ച്ചു. ഇ​തോ​ടെ പോ​ലീ​സ് എ​ത്തു​ക​യും വി​മാ​ന​ത്തി​ൽ നി​ന്ന് യാ​ത്ര​ക്കാ​രെ ഒ​ഴി​പ്പി​ച്ച ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. വൃ​ദ്ധ വ​ലി​ച്ചെ​റി​ഞ്ഞ ഒ​ന്പ​തു​നാ​ണ​യ​ങ്ങ​ളി​ൽ ഒ​ന്ന് എ​ഞ്ചി​നി​നു​ള്ളി​ൽ പോ​യ​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ യാ​ത്ര വൈ​കു​ക​യാ​യി​രു​ന്നു.

 

ക്യൂ ​എ​ന്നു വി​ളി​പ്പേ​രു​ള്ള യാത്രക്കാരിയാണ് അ​ധി​കൃ​ത​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യ​ത്. സു​ര​ക്ഷിതയായി ഇരിക്കുന്നതിനുള്ള പ്രാ​ർ​ത്ഥ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് നാ​ണ​യ​ത്തു​ട്ടു​ക​ൾ എ​റി​ഞ്ഞ​തെ​ന്നാ​ണ് ക്യൂ​വി​ന്‍റെ വാ​ദം

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *