ല​ണ്ട​ൻ ഭീ​ക​രാ​ക്ര​മ​ണം; ഏഴു പേ​ർ കൊ​ല്ല​പ്പെ​ട്ടു.

 

ല​ണ്ട​ൻ: ല​ണ്ട​നി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഏഴു പേ​ർ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്ന് അ​ക്ര​മി​ക​ളെ പോ​ലീ​സ് കൊ​ല​പ്പെ​ടു​ത്തി. മ​ധ്യ​ല​ണ്ട​നി​ലെ ല​ണ്ട​ൻ ബ്രി​ഡ്ജി​ലും ബോ​റോ മാ​ര്‍​ക്ക​റ്റി​ലു​മാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​റ് ആ​ശു​പ​ത്രി​ക​ളി​ലാ​യി മു​പ്പ​തോ​ളം പേ​രാ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ല​ണ്ട​ൻ ബ്രി​ഡ്ജും ല​ണ്ട​ൻ ബ്രി​ഡ്ജ് റെ​യി​ൽ​വെ സ്റ്റേ​ഷ​നും അ​ട​ച്ചു. ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ 2.30 നാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ല​ണ്ട​ൻ ബ്രി​ഡ്ജി​ൽ‌ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് വാ​ൻ ഇ​ടി​ച്ചു​ക​യ​റ്റി​യാ​യി​രു​ന്നു അ​ക്ര​മം. ബോ​റോ മാ​ര്‍​ക്ക​റ്റി​ൽ വെ​ള്ള നി​റ​ത്തി​ലു​ള്ള വാ​നി​ലെ​ത്തി​യ അ ​ക്ര​മി​ക​ൾ ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് ആ​യു​ധ​വു​മാ​യി ചാ​ടി​യി​റ​ങ്ങി വെ​ട്ടു​ക​യാ​യി​രു​ന്നു. ആ​യു​ധ​ധാ​രി​ക​ളാ​യ മൂ​ന്നു പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​വ​ർ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ശ​രീ​ര​ത്തി​ൽ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. അ​ക്ര​മി​ക​ൾ മൂ​ന്നു പേ​രെ​യും പോ​ലീ​സ് വ​ധി​ച്ചു.

ര​ണ്ടാ​ഴ്ച മു​മ്പ് മാ​ഞ്ച​സ്റ്റ​റി​ലെ അ​രീ​ന​യി​ൽ സം​ഗീ​ത​നി​ശ​ക്കി​ടെ​യു​ണ്ടാ​യ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ല്‍ 22 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൂ​ന്നു മാ​സം മു​മ്പ് വെ​സ്റ്റ്മി​നി​സ്റ്റ​ര്‍ ബ്രി​ഡ്ജി​ല്‍ വാ​ഹ​നം ആ​ളു​ക​ള്‍​ക്കി​ട​യി​ലേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ല് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

………………………………………………………………………

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *