രാജ്യത്ത് വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ.

ലണ്ടന്‍: രാജ്യത്ത് വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം അതീവ ഗുരുതരമായ ഭീഷണിയാണ് നേരിടുന്നതെന്നും തെരേസ പറഞ്ഞു. 22 പേരുടെ ജീവന്‍ അപഹരിച്ച മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തെ തുടര്‍ന്നു ബ്രിട്ടനില്‍ പോലീസ് അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മാഞ്ചസ്റ്റര്‍ അരീനയില്‍ അമേരിക്കന്‍ പോപ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീത വേദിയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ചാവേര്‍ ആക്രമണം നടത്തിയത്. ഭീകരാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെടുകയും 59 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചാവേര്‍ ആക്രമണം നടത്തിയത് സല്‍മാന്‍ അബെദി എന്ന 22 വയസുകാരനാണെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചിരുന്നു.

മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മറ്റു യൂറോപ്യന്‍ നഗരങ്ങളും അതീവ ജാഗത്രയാണ് പുലര്‍ത്തുന്നത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *