കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയില്‍ പരാജയപ്പെട്ട പാക്കിസ്ഥാന്‍ വിധി നടപ്പാക്കന്‍ കുറുക്കു വഴികള്‍ തേടുന്നു.

ഇസ്ലാമബാദ്: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയില്‍ പരാജയപ്പെട്ട പാക്കിസ്ഥാന്‍ വിധി നടപ്പാക്കന്‍ കുറുക്കു വഴികള്‍ തേടുന്നു. മുസാമില്‍ അലി എന്ന അഭിഭാഷകന്‍ പാക് സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം നല്‍കിയ ഹര്‍ജി ഇതിന്റെ ഭാഗമാണെന്നാണ് കരുതുന്നത്.

കുല്‍ഭൂഷന്‍ ജാദവിന്റെ വധശിഷ എത്രയും പെട്ടെന്നു നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ചാരനാണെന്ന് ആരോപിച്ച ഇറാനില്‍ നിന്ന് അറസ്റ്റ് ചെയ്ത ജാദവിനെ പിന്നീടു വധശിക്ഷയ്ക്കു വിധിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ നല്‍കിയ അപ്പീല്‍ പരിഗണിച്ച അന്താരാഷ്ട്ര കോടതി വിധി നടപ്പാക്കുന്നത് റദ്ദാക്കിയിരുന്നു. പാക്കിസ്ഥാന്റെ വാദങ്ങള്‍ എല്ലാം തള്ളിയ അന്താരാഷ്ട്ര കോടതി ജാദവിനു നിയമ സഹായം എത്തിക്കാനുള്ള ഇന്ത്യയുടെ ആവശ്യത്തെ അംഗീകരിക്കുകയായിരുന്നു.

മുസാമില്‍ അലി അഭിഭാഷകനാണെങ്കിലും ഫറൂഖ് നയെക് എന്ന മറ്റൊരു അഭിഭാഷഖന്‍ മുഖാന്തിരകമാണ് ഹര്‍ജി നല്‍കിയത്. പ്രധാന പ്രതിപക്ഷമായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതാണ് ഫറൂഖ് നയെക്. ജാദവ് പ്രശ്‌നത്തില്‍ വീണ്ടും കോടതി ഇടപെടല്‍, പ്രധാനമന്ത്രി നവാസ് ഷെറീഫിനെ സമ്മര്‍ദത്തിലാക്കല്‍ എന്നിവയാണ് ഹര്‍ജിയുടെ പിന്നിലുള്ള ലക്ഷ്യങ്ങള്‍ എന്നാണ് വിലയിരുന്നുന്നത്.

നിയമനുസൃതമാണ് ജാദവിന്റെ വിചാരണ പൂര്‍ത്തിയാക്കിതെന്നു പ്രഖ്യാപിക്കാനും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ജാദവിന് ആവശ്യമായ നയതന്ത്ര അവകാശങ്ങള്‍ ലഭിച്ചിരുന്നു എന്ന് വ്യക്തമാക്കണമെന്നും ആവശ്യമുണ്ട്.

ജാദവിന്റെ അമ്മയ്ക്ക് അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കിയത് ഈ അവകാശത്തിന്റെ ഭാഗമായിരുന്നു എന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. പാക്കിസ്ഥാന്റെ നിലനില്‍പ്പിനു ഭീഷണയാവുന്ന ഒരാളെ ശിക്ഷിക്കാനുള്ള അധികാരം പാക്കിസ്ഥാനുണ്ട് എന്ന് ലോകത്തെ അറിയിക്കണമെന്നും ഹര്‍ജിക്കാരന്‍ തുടരുന്നു. പാക് സുപ്രീം കോടതി എപ്പോഴാണ് ഈ ഹര്‍ജി പരിഗണിക്കുന്നതെന്നും വ്യക്തമായിട്ടില്ല.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *