ബ്രി​ട്ടീ​ഷ് മോ​ഡ​ലി​നെ തട്ടിക്കൊണ്ടുപോയ യു​വാ​വ് അ​റ​സ്റ്റി​ൽ

റോം: ​ബ്രി​ട്ടീ​ഷ് മോ​ഡ​ലിനെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒാ​ൺ​ലൈ​ൻ വി​പ​ണി​യി​ൽ വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. പോ​ളി​ഷ് പൗ​ര​നാ​യ ലൂ​ക്കാ​സ് പ​വ​ൽ ഹെ​ർ​ബ​യാ​ണ് ഇ​റ്റ​ലി​യി​ൽ വച്ച് പി​ടി​യി​ലാ​യ​ത്. യുവതിയെ തിരികെ യുകെയിൽ എത്തിച്ചു.

ജൂ​ലൈ 11ന് ​ഇ​റ്റ​ലി​യി​ൽ ഫോ​ട്ടോ ഷൂ​ട്ടി​ന് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു യു​വ​തി​യെ മ​യ​ക്കു​മ​രു​ന്നു ന​ൽ​കി​യ ശേ​ഷം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പി​ന്നീ‌​ട് ഇ​റ്റ​ലി​യി​ലെ ഒ​രു വീ​ട്ടി​ൽ ആ​റു​ദി​വ​സം ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചു. ഇ​തി​നി​ടെ മൂ​ന്നു ല​ക്ഷം ഡോ​ള​ർ വി​ല​യി​ട്ട് യു​വ​തി​യെ ഓ​ൺ​ലൈ​നി​ൽ വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എന്നാൽ ഒരാഴ്ചയ്ക്കുള്ളിൽ യുവതിയെ പോലീസ് മോചിപ്പിച്ചു.

ഹെ​ർ​ബ​യു​ടെ അ​ഡ്ര​സ് കേ​ന്ദ്രീ​ക​രി​ച്ച ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാണ് യു​വ​തി​യെ ക​ണ്ടെ​ത്തിയതെന്ന് വെ​സ്റ്റ് മി​ഡ്‌​ല​ൻ​ഡ് പോ​ലീ​സ് വ​ക്താ​വ് പ​റ​ഞ്ഞു

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *