സൗ​ദി അ​റേ​ബ്യ​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ അ​ഡ്ന​ൻ ഖ​ഷോ​ഗി അ​ന്ത​രി​ച്ചു.

ല​ണ്ട​ൻ: ആ​ഗോ​ള ആ​യു​ധ വ്യാ​പാ​ര​ത്തി​ലെ ഇ​ട​നി​ല​ക്കാ​ര​നാ​യി​രു​ന്ന സൗ​ദി അ​റേ​ബ്യ​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ അ​ഡ്ന​ൻ ഖ​ഷോ​ഗി (81) അ​ന്ത​രി​ച്ചു. മെ​ക്ക​യി​ൽ ജ​നി​ച്ച് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ര​മ്യ​ഹ​ർ​മ്യങ്ങ​ളും തോ​ട്ട​ങ്ങ​ളു​മൊ​ക്കെ നേ​ടി അ​ത്യാ​ർ​ഭാ​ട​പൂ​ർ​വം ജീ​വി​ച്ച​യാ​ളാ​ണ്. പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗം മൂ​ലം അ​വ​ശ​നാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ആ​യു​ധ ക​ന്പ​നി​ക​ൾ​ക്ക് ഏ​ഷ്യ​യി​ലും ആ​ഫ്രി​ക്ക​യി​ലും വി​ല്പ​ന ത​ര​പ്പെ​ടു​ത്തി​യി​രു​ന്ന ഖ​ഷോ​ഗി അ​മേ​രി​ക്ക​യി​ലെ റോ​ണാ​ൾ​ഡ് റെ​യ്ഗ​ൻ ഭ​ര​ണ​കൂ​ട​ത്തി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി. ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കാ​നാ​യി ഇ​റാ​ന് ആ‍യു​ധം ന​ൽ​കി അ​തി​ന്‍റെ തു​ക നി​ക്ക​രാ​ഗ്വ​യി​ലെ വി​പ്ല​വ​കാ​രി​ക​ൾ​ക്കു ന​ൽ​കി​യ ഇ​റാ​ൻ-​കോ​ൺ​ട്രാ ഇ​ട​പാ​ടി​ന്‍റെ സൂ​ത്ര​ധാ​ര​നാ​യി​രു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​ഡം​ബ​ര നൗ​ക ന​ബീ​ല ഖ​ഷോ​ഗി​യു​ടേ​താ​യി​രു​ന്നു. പി​ന്നീ​ട് അ​ത് ഇ​പ്പോ​ഴ​ത്തെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണൾ​ഡ് ട്രം​പി​നു വി​റ്റു.

പ​ല​ത​വ​ണ കേ​സു​ക​ളി​ൽപ്പെ​ട്ടെ​ങ്കി​ലും ശി​ക്ഷി​ക്ക​പ്പെ​ട്ടി​ല്ല. ഫി​ലി​പ്പീൻ​സി​ലെ മു​ൻ ഏ​കാ​ധി​പ​തി മാ​ർ​ക്കോ​സി​ന്‍റെ ഭാ​ര്യ ഇ​മെ​ൽ​ഡ​യും ഖ​ഷോ​ഗി​യും ഒ​രേ കേ​സി​ൽ കു​റ്റം ചു​മ​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്. മാ​ർ​ക്കോ​സ്, റെ​യ്ഗ​ൻ, ഇ​റാ​നി​ലെ ഷാ, ​സു​ഡാ​നി​ലെ ഏ​കാ​ധി​പ​തി ഗാ​ഫ​ർ നി​മേ​റി, ഈ​ജി​പ്തി​ലെ അ​ൻ​വ​ർ സാ​ദ​ത്ത്, സൗ​ദി അ​റേ​ബ്യ​യി​ലെ ഫൈ​സ​ൽ രാ​ജാ​വ്, ഖാ​ലി​ദ് രാ​ജാ​വ്, ഫ​ഹ​ദ് രാ​ജാ​വ് തു​ട​ങ്ങി​യ​വ​രെ​ല്ലാം മി​ത്ര​ങ്ങ​ളാ​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ വി​വാദ താ​ന്ത്രി​ക​ൻ ച​ന്ദ്ര​സ്വാ​മി​യു​മാ​യി അ​ടു​പ്പ​മാ​യി​രു​ന്നു.

യൂ​റോ​പ്പി​ലും അ​മേ​രി​ക്ക​യി​ലു​മാ​യി 12 എ​സ്റ്റേ​റ്റു​ക​ളും ബം​ഗ്ലാ​വു​ക​ളും കെ​നി​യ​യി​ൽ 1.8 ല​ക്ഷം ഏ​ക്ക​ർ മേ​ച്ചി​ൽ സ്ഥ​ലം, മൂ​ന്നു വി​മാ​ന​ങ്ങ​ൾ, ജ​യിം​സ് ബോ​ണ്ട് സി​നി​മ​ക​ളി​ൽ ഉ​പ​യോ​ഗി​ച്ച ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഉ​ല്ലാ​സ നൗ​ക എ​ന്നി​വ​യും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. പി​ൽ​ക്കാ​ല​ത്തു സ​ന്പ​ത്തി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​യി. അ​ന്പ​താം ജ​ന്മ​ദി​ന​ത്തി​ൽ ന​ടി ബ്രൂ​ക്ക് ഷീ​ൽ​ഡ്സ് ഒ​രു വ​ശ​ത്തും തേ​ൺ അ​ൻ​ഡ് ടാ​ക്സി​സി​ലെ ഗ്ലോ​റി​യ രാ​ജ​കു​മാ​രി മ​റു​വ​ശ​ത്തു​മി​രു​ന്നാ​യി​രു​ന്നു ആ​ഘോ​ഷം. സ്പെ​യി​നി​ലെ മാ​ർ​ബെ​ല്ല​യി​ലെ 5000 ​ഏ​ക്ക​റു​ള്ള സ്വ​ന്തം ക​ട​ൽ​ത്തീ​ര റി​സോ​ർ​ട്ടി​ലാ​യി​രു​ന്നു അ​ത്.

മൂ​ന്നു ത​വ​ണ വി​വാ​ഹി​ത​നാ​യി. എ​പ്പോ​ഴും ഒ​രു പ​റ്റം സ്ത്രീ​ക​ളെ ത​നി​ക്കും അ​തി​ഥി​ക​ൾ​ക്കു​മാ​യി കൊ​ണ്ടു ന​ട​ന്നി​രു​ന്ന ഖ​ഷോ​ഗി​ക്ക് 1980ക​ളി​ൽ ഒ​രു ദി​വ​സത്തെ ചെ​ല​വ് ര​ണ്ട​ര​ല​ക്ഷം ഡോ​ള​ർ വ​രു​മാ​യി​രു​ന്നു.

ഡ​യാ​ന രാ​ജ​കു​മാ​രി​യോ​ടൊ​പ്പം കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ​ഡി ഫാ​യ​ദ് ഖ​ഷോ​ഗി​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​നാ​ണ്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *