പ്രീബസ് തെറിച്ചു: ജോണ്‍ കെല്ലി പുതിയ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തുനിന്ന് റീൻസ് പ്രീബസിനെ മാറ്റി. ജനറൽ ജോണ്‍ കെല്ലിയെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നിയമിച്ചു. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് പ്രീബസിനെ മാറ്റിയകാര്യം ട്രംപ് അറിയിച്ചത്.

അടുത്തിടെ പുതിയ കമ്യൂണിക്കേഷൻ ഡയറക്ടർ സ്ഥാനത്തേക്ക് ആന്‍റണി സ്കരാമൂചിനെ നിയമിച്ചതിനെതിരേ പ്രീബസ് രംഗത്തെത്തിയിരുന്നു. ഇതാണ് പ്രീബസിനെ നീക്കാൻ കാരണമായതെന്നാണ് വിവരം. ആന്‍റണിയെ നിയമിച്ചതിൽ പ്രതിഷേധിച്ച് വൈറ്റ്ഹൈസ് പ്രസ് സെക്രട്ടറിയും കമ്യൂണിക്കേഷൻ ഡയറക്ടറുമായ ഷോണ്‍ സ്പൈസർ കഴിഞ്ഞയാഴ്ച രാജിവച്ചിരുന്നു.

പുതിയ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിതനായ ജോണ്‍ കെല്ലി ഹോംലാൻഡ് സെക്യൂരിറ്റിയുടെ സെക്രട്ടറിയായിരുന്നു. യുഎസ് മറൈൻ ഫോഴ്സിന്‍റെ ജനറലായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *