സൗദി അറേബ്യയില്‍ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി

സൗദി അറേബ്യയില്‍ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശവുമായി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍. വീഡിയോ സന്ദേശത്തിലാണ് നിങ്ങളുടെ സമയവും ആകാറായെന്ന് ഐഎസ് ഭീഷണി മുഴക്കുന്നത്. ഇറാനിലെ ടെഹ്‌റാനില്‍ 17 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിന് പിന്നാലെയാണ് സൗദിയേയും നോട്ടമിട്ടെന്ന് ഐഎസ് പരസ്യമായി പ്രഖ്യാപിച്ചത്.
ഇറാനില്‍ പാര്‍ലമെന്റിലും ഇമാം ഖൊമേനിയുടെ ശവകുടീരത്തിലും കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണത്തില്‍ 17 പേരെയാണ് ചാവേറുകള്‍ കൊന്നൊടുക്കിയത്. നിരവധി ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആയുധധാരികള്‍ പാര്‍ലമെന്റിലും ഖൊമേനിയുടെ ശവകുടീരത്തിലും കടന്നാണ് ആക്രമണം നടത്തിയത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *