പാ​ക് യു​വാ​വ് ത​ന്നെ തോ​ക്കി​ന്‍​മു​ന​യി​ല്‍ നി​ര്‍​ത്തി വി​വാ​ഹം ചെ​യ്ത​താ​യി ഇ​ന്ത്യ​ൻ യു​വ​തി

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ക്കി അ​യ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​നി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​കാ​ര്യാ​ല​യ​ത്തി​ലെ​ത്തി​യ യു​വ​തി പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്ത്. പാ​ക് യു​വാ​വാ​യ താ​ഹി​ര്‍ അ​ലി ത​ന്നെ തോ​ക്കി​ന്‍​മു​ന​യി​ല്‍ നി​ര്‍​ത്തി വി​വാ​ഹം ക​ഴി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് യു​വ​തി പ​റ​ഞ്ഞു. യു​വ​തി​യാ​യ ഉ​സ്മ​യാ​ണ് പാ​ക് യു​വാ​വി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ത​ന്‍റെ എ​മി​ഗ്രേ​ഷ​ന്‍ പേ​പ്പ​റു​ക​ള്‍ യു​വാ​വ് കൈ​വ​ശ​പ്പെ​ടു​ത്തി​യ​താ​യും ഇ​വ​ർ ആ​രോ​പി​ച്ചു.

ഭ​ര്‍​ത്താ​വ് താ​ഹി​ര്‍ ത​ന്നെ ഉ​പ​ദ്ര​വി​ച്ച​താ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും കാ​ട്ടി ഉ​സ്മ ഇ​സ്‌​ലാ​മാ​ബാ​ദ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്തു. മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്‍​പാ​കെ ഉ​സ്മ മൊ​ഴി​യും ന​ല്‍​കി​യി​ട്ടു​ണ്ട്. ത​നി​ക്ക് സു​ര​ക്ഷി​ത​മാ​യി ഇ​ന്ത്യ​യി​ല്‍ തി​രി​ച്ചെ​ത്ത​ണ​മെ​ന്നും അ​തു​വ​രെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ന്‍ വി​ടി​ല്ലെ​ന്നും ഉ​സ്മ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം താ​ഹി​ര്‍ ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പാ​ക്കി​സ്ഥാ​നി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​നി​ലേ​ക്ക് പോ​യ ഭാ​ര്യ പി​ന്നീ​ട് തി​രി​ച്ച് വ​ന്നി​ല്ലെ​ന്നും ഇ​ന്ത്യ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും കാ​ട്ടി​യാ​യി​രു​ന്നു താ​ഹി​ര്‍ പോ​ലീ​സി​ൽ പ​രാ​തി ന​ല്‍​കി​യ​ത്.

മ​ലേ​ഷ്യ​യി​ല്‍​വ​ച്ചാ​ണ് പാ​ക് പൗ​ര​നാ​യ താ​ഹി​റും ഇ​ന്ത്യ​ക്കാ​രി​യാ​യ ഉ​സ്മ​യും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. മെ​യ് ഒ​ന്നി​ന് ഇ​ന്ത്യ​യി​ലെ​ത്തി​യ ഇ​രു​വ​രും വാ​ഗ അ​തി​ര്‍​ത്തി​വ​ഴി പാ​ക്കി​സ്ഥാ​നി​ലെ​ത്തി മെ​യ് മൂ​ന്നി​ന് വി​വാ​ഹി​ത​രാ​യി. ഭാ​ര്യ​യു​ടെ ഡ​ൽ​ഹി​യി​ലു​ള്ള സ​ഹോ​ദ​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ഹ​ണി​മൂ​ണി​നാ​യി ഡ​ൽ​ഹി​യി​ലേ​ക്ക് ക്ഷ​ണി​ച്ചു. ഇ​ന്ത്യ​യി​ലെ​ത്താ​ന്‍ വി​സ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ഭാ​ര്യ​യെ കാ​ണാ​താ​യെ​ന്നാ​ണ് താ​ഹി​ര്‍ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

മ​ണി​ക്കൂ​റു​ക​ള്‍ കാ​ത്തി​രു​ന്നി​ട്ടും ഉ​സ്മ​യെ കാ​ണാ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ അ​വി​ടെ ഇ​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് താ​ഹി​റി​ന് ല​ഭി​ച്ച​ത്. ഫോ​ണു​ക​ള്‍ തി​രി​ച്ച് ന​ല്‍​കാ​ന്‍ ത​യാ​റാ​യി​ല്ല. തു​ട​ര്‍​ന്നാ​ണ് താ​ഹി​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *