എ​ഫ്ബി​ഐ ഡയറക്ടര്‍ ജെ​യിം​സ് കോ​മി​യെ ട്രം​പ് പു​റ​ത്താ​ക്കി

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷന്‍റെ(എ​ഫ്ബി​ഐ) ത​ല​വ​ൻ ജെ​യിം​സ് കോ​മി​യെ പു​റ​ത്താ​ക്കി. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. എഫ്ബിഐയെ നയിക്കാന്‍ കോമി പ്രാപ്തനല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മാറ്റമെന്നാണ് ട്രംപിന്‍റെ വിശദീകരണം. പു​തി​യ ഡ​യ​റ​ക്ട​റെ ഉ​ട​ൻ നി​യ​മി​ക്കു​മെ​ന്ന് വൈ​റ്റ്ഹൗ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഹില്ലറി ക്ലിന്‍റനുമായി ബന്ധപ്പെട്ടുള്ള ഇ മെയില്‍ വിവാദം അന്വേഷിക്കുന്നതില്‍ കോമി പരാജയപ്പെട്ടെന്നാണ് ട്രംപിന്‍റെ വിലയിരുത്തല്‍. ഇതുമൂലം എഫ്ബിഐയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായി എന്നും ട്രംപ് കരുതുന്നു. അതേസമയം, റ​ഷ്യ​യും ട്രം​പി​ന്‍റെ സം​ഘ​വും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള എ​ഫ്ബി​ഐ അ​ന്വേ​ഷ​ത്തി​ന്‍റെ പേ​രി​ലാ​ണ് കോ​മി​യെ പു​റ​ത്താ​ക്കി​യ​തെ​ന്നാ​ണ് ഡെ​മോ​ക്രാ​റ്റി​ക് നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.

ഹില്ലരി സ്വകാര്യ ഇമെയില്‍ ഉപയോഗിച്ചത് സംബന്ധിച്ച് പൊതു പ്രസ്താവനകള്‍ നടത്തുക വഴി കോമി നീതി വകുപ്പിന്‍റെ നടപടി ക്രമങ്ങള്‍ ലംഘിച്ചു എന്നാണ് കണ്ടെത്തല്‍. എഫ്ബിഐ ഡയറക്ടറുടെ പുറത്താക്കല്‍ സംബന്ധിച്ചു അറ്റോര്‍ണി ജനറലും ഡെപ്യൂട്ടി അറ്റോര്‍ണി ജനറലും നല്കിയ ശുപാര്‍ശ പ്രസിഡന്‍റ് അംഗീകരിച്ചുവെന്നും വൈ​റ്റ്ഹൗ​സ് വ​ക്താ​വ് പറഞ്ഞു. ഒരാഴ്ച മുന്‍പാണ് ഹില്ലരിയുടെ പല ചീത്ത കാര്യങ്ങള്‍ക്കും കോമി അനുമതി നല്‍കിയെന്നു ട്രംപ് വിമര്‍ശിച്ചത്.

യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി പ​ദം വ​ഹി​ച്ചി​രു​ന്ന അ​വ​സ​ര​ത്തി​ൽ ഒൗ​ദ്യോ​ഗി​ക സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാ​ൻ ഹി​ല്ല​രി സ്വ​കാ​ര്യ ഇ​മെ​യി​ൽ സെ​ർ​വ​ർ ഉ​പ​യോ​ഗി​ച്ചു എ​ന്ന​താ​യി​രു​ന്നു ആ​രോ​പ​ണം. ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഇ​ത് വ​ലി​യ ച​ർ​ച്ച​യാ​യി ഉ​യ​ർ​ന്നു വ​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു ഹി​ല്ല​രി​യു​ടെ സെ​ർ​വ​റെ​ക്കു​റി​ച്ചും ഇ​മെ​യി​ലു​ക​ളെ കു​റി​ച്ചും പു​ന​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ എ​ഫ്ബി​ഐ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *