എ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ൺ ര​​​ണ്ടാം ലോ​​​ക​​​യു​​​ദ്ധാ​​​ന​​​ന്ത​​​ര ഫ്രാ​​​ൻ​​​സി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ഭൂ​​​രി​​​പ​​​ക്ഷം നാ​​​ഷ​​​ണ​​​ൽ അ​​​സം​​​ബ്ലി​​​യി​​​ൽ നേ​​​ടാ​​​ൻ സാ​​​ധ്യ​​​ത.

പാ​​​രീ​​​സ്: എ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ൺ ര​​​ണ്ടാം ലോ​​​ക​​​യു​​​ദ്ധാ​​​ന​​​ന്ത​​​ര ഫ്രാ​​​ൻ​​​സി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ഭൂ​​​രി​​​പ​​​ക്ഷം നാ​​​ഷ​​​ണ​​​ൽ അ​​​സം​​​ബ്ലി​​​യി​​​ൽ (പാ​​​ർ​​​ല​​​മെ​​​ന്‍റ്) നേ​​​ടാ​​​ൻ സാ​​​ധ്യ​​​ത. ഞാ​​​യ​​​റാ​​​ഴ്ച​​​ത്തെ ഒ​​​ന്നാം റൗ​​​ണ്ട് വോ​​​ട്ടിം​​​ഗി​​​ൽ മാ​​​ക്രോ​​​ണി​​​ന്‍റെ റി​​​പ്പ​​​ബ്ലി​​​ക് മു​​​ന്നോ​​​ട്ട് (ആ​​​ർ​​​ഇ​​​എം) എ​​​ന്ന പാ​​​ർ​​​ട്ടി​​​യും സ​​​ഖ്യ​​​ക​​​ക്ഷി മോ​​​ഡെ​​​റ്റും 32.32 ശ​​​ത​​​മാ​​​നം വോ​​​ട്ട് നേ​​​ടി. അ​​​ടു​​​ത്ത ഞാ​​​യ​​​റാ​​​ഴ്ച ര​​​ണ്ടാം റൗ​​​ണ്ട് വോ​​​ട്ടെ​​​ടു​​​പ്പാ​​​ണ്.

ആ​​​ദ്യ റൗ​​​ണ്ട് വോ​​​ട്ടിം​​​ഗ് ന​​​ല്കു​​​ന്ന സൂ​​​ച​​​ന മാ​​​ക്രോ​​​ണി​​​ന്‍റെ സ​​​ഖ്യ​​​ത്തി​​​ന് 570 അം​​​ഗ അ​​​സം​​​ബ്ലി​​​യി​​​ൽ 430 സീ​​​റ്റ് വ​​​രെ കി​​​ട്ടാം എ​​​ന്നാ​​​ണ്. ചാ​​​ൾ​​​സ് ഡി ​​​ഗോ​​​ളി​​​നു പോ​​​ലും ല​​​ഭി​​​ക്കാ​​​ത്ത പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി മേ​​​ധാ​​​വി​​​ത്വം ആ​​​കും മാ​​​ക്രോ​​​ണി​​​നു ല​​​ഭി​​​ക്കു​​​ക.

ര​​​ണ്ടാം സ്ഥാ​​​ന​​​ത്തു​​​വ​​​ന്ന റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ സ‍ഖ്യ​​​ത്തി​​​ന് 21.56 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​ണ്ട്. അ​​​വ​​​ർ​​​ക്ക് 85 മു​​​ത​​​ൽ 125 വ​​​രെ സീ​​​റ്റാ​​​ണു പ്ര​​​തീ​​​ക്ഷ. ക​​​ഴി​​​ഞ്ഞ അ​​​സം​​​ബ്ലി​​​യേ​​​ക്കാ​​​ൾ 100 സീ​​​റ്റ് കു​​​റ​​​യും.
മു​​​ൻ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ സോ​​​ഷ്യ​​​ലി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​ക്ക് 9.5 ശ​​​ത​​​മാ​​​നം വോ​​​ട്ടേ ല​​​ഭി​​​ച്ചു​​​ള്ളൂ. അ​​​സം​​​ബ്ലി​​​യി​​​ൽ 20 മു​​​ത​​​ൽ 35 വ​​​രെ സീ​​​റ്റ് കി​​​ട്ടാം. മു​​​ൻ​​​പ​​​ത്തേ​​​തി​​​ൽ​​​നി​​​ന്ന് 200 സീ​​​റ്റ് കു​​​റ​​​വ്.

പാ​​​ർ​​​ട്ടി ത​​​ല​​​വ​​​ൻ ഴാ​​​ങ് ക്രി​​​സ്റ്റോ​​​ഫ് കം​​​ബാ​​​ഡെ​​​ലി 20 വ​​​ർ​​​ഷ​​​മാ​​​യി ജ​​​യി​​​ച്ചു​​​പോ​​​ന്ന പാ​​​രീ​​​സി​​​ലെ സീ​​​റ്റി​​​ൽ നി​​​ശ്ചി​​​ത വോ​​​ട്ട് ല​​​ഭി​​​ക്കാ​​​തെ പു​​​റ​​​ത്താ​​​യി. അ​​​വ​​​രു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നാ​​​ർ​​​ഥി ബെ​​​ന്വാ ഹാ​​​മ​​​നും തോ​​​റ്റു. ഴാ​​​ങ് ലി​​​ക് മെ​​​ല​​​ൻ​​​ഷോ​​​ണി​​​ന്‍റെ തീ​​​വ്ര ഇ​​​ട​​​തു​​​പ്ര​​​സ്ഥാ​​​നം 11 മു​​​ത​​​ൽ 21 വ​​​രെ സീ​​​റ്റ് നേ​​​ടി​​​യേ​​​ക്കാം.മ​​​രീ​​​ൻ ലെ ​​​പെ​​​നി​​​ന്‍റെ തീ​​​വ്ര വ​​​ല​​​തു​​​പ​​​ക്ഷ പാ​​​ർ​​​ട്ടി ഫ്ര​​​ണ്ട് നാ​​​ഷ​​​ണ​​​ൽ 13.2 ശ​​​ത​​​മാ​​​നം വോ​​​ട്ട് നേ​​​ടി. മൂ​​​ന്നു മു​​​ത​​​ൽ 11 വ​​​രെ സീ​​​റ്റാ​​​ണ് അ​​​വ​​​ർ​​​ക്കു കി​​​ട്ടാ​​​ൻ സാ​​​ധ്യ​​​ത. മ​​​രീ​​​ൻ വി​​​ജ​​​യം ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.49 ശ​​​ത​​​മാ​​​നം പേ​​​രേ ഒ​​​ന്നാം റൗ​​​ണ്ടി​​​ൽ വോ​​​ട്ട് ചെ​​​യ്തു​​​ള്ളൂ. ഇ​​​തി​​​ൽ എ​​​ല്ലാ പാ​​​ർ​​​ട്ടി​​​ക​​​ളും നി​​​രാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *