ക​ട​ലി​ൽ ഒ​ഴു​കി​പ്പോ​യ ആ​ന​ക​ളെ നാ​വി​ക​സേ​ന ര​ക്ഷ​പെ​ടു​ത്തി

കൊ​ളം​ബോ: ക​ട​ലി​ൽ ഒ​ഴു​കി​പ്പോ​യ ആ​ന​ക​ളെ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന ര​ക്ഷ​പെ​ടു​ത്തി. മു​ങ്ങി​ത്താ​ഴാ​ൻ തു​ട​ങ്ങി​യ ര​ണ്ട് ആ​ന​ക​ളാ​ണ് നേ​വി​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ൽ സു​ര​ക്ഷി​ത​മാ​യി ക​ര​യി​ലെ​ത്തി​യ​ത്. ശ്രീ​ല​ങ്ക​യു​ടെ വ​ട​ക്ക് കി​ഴ​ക്ക​ൻ തീ​ര​ത്തെ ഫൗ​ൾ​പോ​യി​ന്‍റി​ലെ ആ​ഴ​ക്ക​ട​ലി​ലാ​ണ് ആ​ന കു​ടു​ങ്ങി​യ​ത്. ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ര​ണ്ടാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്. തീ​ര​ത്തെ ച​തു​പ്പു പ്ര​ദേ​ശ​ത്ത് എ​ത്തു​ന്ന ആ​ന​ക​ൾ ക​ട​ലി​ൽ ഒ​ഴു​കു​ന്ന​ത് സാ​ധാ​ര​ണ​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

 

 

 

 

 

 

 

ഒ​ഴു​കി​ന​ട​ന്ന ആ​ന​ക​ൾ ക​ട​ലി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്ന നാ​വി​ക​സേ​ന​യു​ടെ ശ്ര​ദ്ധ​യി​ലാ​ണ്പെ​ട്ട​ത്. ആ​ന തു​ന്പി​ക്കൈ വെ​ള്ള​ത്തി​ൽ​നി​ന്ന് ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​രു​ന്നു. ഉ​ട​ൻ​ത​ന്നെ വ​ന്യ​ജീ​വി വ​കു​പ്പി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​രു​കൂ​ട്ട​രും ചേ​ർ​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. വ​ലി​യ വ​ടം കൊ​ണ്ട് ബ​ന്ധി​ച്ചാ​ണ് ആ​ന​യെ ക​ര​യി​ലെ​ത്തി​ച്ച​ത്. കാ​ട്ടാ​ന​യെ ശ്രീ​ല​ങ്ക​ൻ നാ​വി​ക​സേ​ന സാ​ഹ​സി​ക​മാ​യി ര​ക്ഷ​പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ഈ ​മാ​സം 11ന് ​ട്രി​ങ്കോ​മാ​ലി ജി​ല്ല​യ്ക്കു സ​മീ​പ​മു​ള്ള വ​ന​ത്തി​നു സ​മീ​പ​ത്തെ ക​ട​ലി​ൽ ഒ​ഴു​കി ന​ട​ന്നി​രു​ന്ന ആ​ന​യെ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു. വ​ന​ത്തി​ൽ നി​ന്നും കൊ​ക്കി​ലാ​യ് ല​ഗൂ​ണി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് ക​ട​ലി​ൽ എ​ത്തി​യ​താ​കാ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

https://youtu.be/AV4vxQSXUj0
Facebook Comments

Leave a Reply

Your email address will not be published. Required fields are marked *