ഡമോക്രാറ്റിക് ഗവര്‍ണര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു

വെസ്റ്റ് വെര്‍ജീനിയ : ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി വിജയിച്ചു ഗവര്‍ണ്ണര്‍ സ്ഥാനത്ത് ആറ് മാസം പൂര്‍ത്തിയാക്കിയ വെസ്റ്റ് വെര്‍ജീനിയ ഗവര്‍ണര്‍ ജിം ജസ്റ്റിസ് പാര്‍ട്ടി വിട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. വ്യാഴാഴ്ച്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെസ്റ്റ് വെര്‍ജീനിയായില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തുകൊണ്ടാണ് ജസ്റ്റിസ് തന്റെ പാര്‍ട്ടി മാറ്റം പ്രഖ്യാപിച്ചത്.

ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ഇരുന്നു കൊണ്ട് ജനങ്ങള്‍ക്കുവേണ്ടി ഇനി ഒന്നും ചെയ്യാനില്ല. അതുകൊണ്ട് പാര്‍ട്ടി വിട്ടു റിപ്പബ്ലിക്കന്‍ വോട്ടറായി രജിസ്റ്റര്‍ ചെയ്യണം ട്രംപിനെ സാക്ഷി നിര്‍ത്തി ഗവര്‍ണര്‍ നടത്തിയ പ്രഖ്യാപനം റാലിയില്‍ പങ്കെടുത്ത ജനാവലി ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിയന്ത്രണമുള്ള ലജിസ്ലേച്ചറുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ് സംസ്ഥാനത്തിന് പ്രയോജനകരം. കൂറു മാറ്റത്തെ ന്യായീകരിച്ചു ഗവര്‍ണര്‍ പറഞ്ഞു. ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ വെസ്റ്റ് വെര്‍ജീനിയ 2014 മുതല്‍ റിപ്പബ്ലിക്കന്‍ ചായ്വാണ് പ്രകടിപ്പിച്ചത്. മാത്രമല്ല 2016 ലെ പൊതുതിരഞ്ഞെടുപ്പില്‍ ട്രംപിനെ ശക്തമായി തുണച്ച സംസ്ഥാനമായി മാറുകയായിരുന്നു. വെസ്റ്റ് വെര്‍ജീനിയ ഭരണം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ലഭിച്ചതോടെ 26 സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാരായി. സംസ്ഥാനത്തെ വോട്ടര്‍മാരെ ഗവര്‍ണര്‍ വഞ്ചിക്കുകയാണെന്ന് ഡെമോക്രാ റ്റിക്ക് ഗവര്‍ണേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *