16കാരനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്ക് കോടതി ജാമ്യം അനുവദിച്ചതിനെതിരെ വൻ പ്രതിഷേധം

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിൽ കൊലക്കേസ് പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ വൻ പ്രതിഷേധം. ദക്ഷാണാഫ്രിക്കയിലെ കൊളിഗ്‌നിയിലാണ് സംഭവം. 16കാരനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്ക് കോടതി ജാമ്യം അനുവദിച്ചതിനെതിരെയാണ് ശക്തമായ പ്രതിഷേധം നടന്നത്. നൂറുകണക്കിനാളുകളാണ് പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തത്.

പ്രതികളുടെ ജാമ്യം തടയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും പോലീസിനു നേർക്ക് കല്ലെറിയുകയും ചെയ്തു. ഒടുവിൽ ടിയർ ഗ്യാസും ഗ്രനേഡും ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചത്.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *