ജയിം​​സ് കോ​​മി​​ക്കു പ​​ക​​രം എ​​ഫ്ബി​​ഐ​​യു​​ടെ മേ​​ധാ​​വി​​യാ​​യി മു​​ൻ അ​​സി​​സ്റ്റ​​ന്‍റ് അ​​റ്റോ​​ർ​​ണി ജ​​ന​​റ​​ൽ ക്രി​​സ്റ്റ​​ഫ​​ർ റേ​​യെ പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് നോ​​മി​​നേ​​റ്റ് ചെ​​യ്തു

വാ​​ഷിം​​ഗ്ട​​ൺ​​ ഡി​​സി: ഡി​​സ്മി​​സ് ചെ​​യ്യ​​പ്പെ​​ട്ട ജയിം​​സ് കോ​​മി​​ക്കു പ​​ക​​രം എ​​ഫ്ബി​​ഐ​​യു​​ടെ മേ​​ധാ​​വി​​യാ​​യി മു​​ൻ അ​​സി​​സ്റ്റ​​ന്‍റ് അ​​റ്റോ​​ർ​​ണി ജ​​ന​​റ​​ൽ ക്രി​​സ്റ്റ​​ഫ​​ർ റേ​​യെ പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് നോ​​മി​​നേ​​റ്റ് ചെ​​യ്തു. സെ​​ന​​റ്റി​​ന്‍റെ സ്ഥി​​രീ​​ക​​ര​​ണം കി​​ട്ടി​​യാ​​ലേ നി​​യ​​മ​​നം പ്രാ​​ബ​​ല്യ​​ത്തി​​ലാ​​വൂ.

ജയിം​​സ് കോ​​മി ഇ​​ന്നു സെ​​ന​​റ്റി​​ന്‍റെ സെ​​ല​​ക്ട് ക​​മ്മി​​റ്റി​​യി​​ൽ ഹാ​​ജ​​രാ​​യി മൊ​​ഴി ന​​ൽ​​കാ​​നി​​രി​​ക്കേ​​യാ​​ണു ക്രി​​സ്റ്റ​​ഫ​​റി​​ന്‍റെ നി​​യ​​മ​​നം എ​​ന്ന​​തു ശ്ര​​ദ്ധേ​​യ​​മാ​​ണ്. യു​​എ​​സ് ഇ​​ല​​ക്‌​​ഷ​​നി​​ലെ റ​​ഷ്യ​​ൻ ഇ​​ട​​പെ​​ട​​ലി​​നെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ച​​താ​​ണ് കോ​​മി​​യു​​ടെ പു​​റ​​ത്താ​​ക്ക​​ലി​​ന് ഇ​​ട​​യാ​​ക്കി​​യ​​തെ​​ന്ന് ആ​​രോ​​പ​​ണ​​മു​​ണ്ട്. ആ​​ക്ടിം​​ഗ് ഡ​​യ​​റ​​ക്ട​​റാ​​യി പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​ന്ന ആ​​ൻ​​ഡ്രൂ മ​​ക്കാ​​ബെ​​യി​​ൽ​​നി​​ന്നു ക്രി​​സ്റ്റ​​ഫ​​ർ ചു​​മ​​ത​​ല ഏ​​റ്റെ​​ടു​​ക്കും. എ​​ഫ്ബി​​ഐ മേ​​ധാ​​വി​​യു​​ടെ നി​​യ​​മ​​നം പ​​ത്തു​​വ​​ർ​​ഷ​​ത്തേ​​ക്കാ​​ണ്. രാഷ്‌ട്രീ യ​​ക്കാ​​രെ ഒ​​ഴി​​വാ​​ക്കി നി​​യ​​മ​​വി​​ദ​​ഗ്ധനെ നി​​യ​​മി​​ച്ച​​തു സ്വാ​​ഗ​​താ​​ർ​​ഹ​​മാ​​ണെ​​ന്നു ന്യൂ​​യോ​​ർ​​ക്ക് ടൈം​​സ് പ്ര​​തി​​ക​​രി​​ച്ചു. എ​​ഫ്ബി​​ഐ​​യെ രാ​​ഷ്‌ട്രീയ​​വ​​ത്ക​​രി​​ക്കു​​ക​​യോ ദു​​ർ​​ബ​​ല​​പ്പെ​​ടു​​ത്തു​​ക​​യോ ചെ​​യ്യു​​മെ​​ന്ന ഭീ​​തി അ​​സ്ഥാ​​ന​​ത്താ​​യെ​​ന്നും പ​​ത്രം പ​​റ​​ഞ്ഞു.

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *