ബൊഗോട്ട: കൊളംബിയയില്‍ സൈനിക ജെറ്റ് വിമാനം തകര്‍ന്ന് എട്ടു പേര് കൊല്ലപ്പെട്ടു. കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
സെസ്ന കാരവന് എന്ന ജെറ്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. സൈനിക ആസ്ഥാനത്തു നിന്ന് രാജ്യ തലസ്ഥാനമായ ബൊഗോട്ടയിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം അപകടത്തില്‍പ്പെട്ടത്.
അപകടകാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Facebook Comments