ചൈനീസ് പെൺകുട്ടികൾ ജപ്പാനിൽ കൊല്ലപ്പെട്ട സംഭവം: പ്രതികളെ ഉ‌ടൻ പിടികൂടണമെന്ന് ആവശ്യം

ബെയ്ജിംഗ്: ചൈനീസ് പെൺകുട്ടികൾ ജപ്പാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്ന് ചൈന. കഴിഞ്ഞയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെംഗ് ഷുവാംഗ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് വിവരങ്ങൾ ജപ്പാനിലെ ചൈനീസ് എംബസി ചൈനീസ് അധികൃതരെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹഡാനോ നഗരത്തിന് സമീപത്തുള്ള കുന്നിൻമുകളിൽ നിന്ന് പെൺകുട്ടികളുടെ മൃതദേഹം ലഭിച്ചത്. ഇവരിൽ ഒരാൾ ജപ്പാനിലുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്നു എന്നും അയാളെ തേടിയാണ് ഇരുവരും ഇവിടെയെത്തിയതെന്നും പോലീസിന് വിവരം ലഭിച്ചു. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

25ഉം 22 ഉം വയസ് പ്രായമുള്ള പെൺകുട്ടികളാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പുറത്ത് വിട്ടിട്ടില്ല.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *