പാക്കിസ്ഥാനിലേക്ക് സൈന്യത്തെ അയയ്ക്കണമെന്ന് ചൈനീസ് സാമൂഹ്യമാധ്യമങ്ങൾ

ബെയ്ജിംഗ്: ചൈനീസ് സാമൂഹ്യമാധ്യമങ്ങളിൽ പാക്കിസ്ഥാൻ വിരുദ്ധ വികാരം ശക്തമാകുന്നു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽനിന്ന് രണ്ട് ചൈനക്കാരെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിൽ കടുത്ത രോഷമാണ് ജനങ്ങൾ പ്രകടിപ്പിക്കുന്നത്. പാക്കിസ്ഥാനിലേക്ക് ഉടൻ സൈന്യത്തെ അയയ്ക്കണമെന്ന ആവശ്യം സാമൂഹ്യമാധ്യമങ്ങളിൽ ഉയർന്നതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

അതേസമയം, സംഭവത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ സംയമനം പാലിക്കാനാണ് ചൈനീസ് മാധ്യമങ്ങൾക്ക് അധികൃതരിൽനിന്നു ലഭിച്ചിട്ടുള്ള നിർദേശം. ഈ മാസം എട്ടിനാണ് ബലൂചിസ്ഥാൻ പ്രവിശ്യയിൽനിന്നു തട്ടിക്കൊണ്ടുപോയ രണ്ടു ചൈനക്കാരെ ഐഎസ് ഭീകരർ കൊലപ്പെടുത്തിയത്.

പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിൽ ഉർദു പഠനത്തിനെത്തിയ സ്ത്രീയെയും പുരുഷനെയുമാണ് തോക്കുധാരികൾ റാഞ്ചിയത്. ഇവരെ മോചിപ്പിക്കാൻ പാക് സൈന്യം നടത്തിയ ശ്രമം വിഫലമായി.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *