ബ്രി​ട്ട​നി​ൽ മ​ന്ത്രി​സ​ഭ​യി​ൽ വ​ൻ അ​ഴി​ച്ചു പ​ണി.

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ മ​ന്ത്രി​സ​ഭ​യി​ൽ വ​ൻ അ​ഴി​ച്ചു പ​ണി. പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ ​അ​ഴി​ച്ചു​പ​ണി​ക്ക് ഒ​രു​ങ്ങു​ന്ന​ത്. പു​തി​യ കാ​ബി​ന​റ്റ് രൂ​പീ​ക​ര​ണ​വു​മാ​യി മേ ​മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്. ഫ​സ്റ്റ് സെ​ക്ര​ട്ട​റി ഓ​ഫ് സ്റ്റേ​റ്റാ​യി ഡാ​മി​യ​ൻ ഗ്രീ​നി​നെ നി​യ​മി​ച്ച് ക​ഴി​ഞ്ഞു. അ​ദ്ദേ​ഹം ഫ​ല​ത്തി​ൽ ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കും.

പു​തി​യ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫാ​യി മു​ൻ എം​പി ഗാ​വി​ൻ ബാ​ർ​വെ​ല്ലി​നെ നി​യ​മി​ച്ചു. ലി​യാം ഫോ​ക്സ് സെ​ക്ര​ട്ട​റി ഓ​ഫ് ട്രേ​ഡ് ആ​യി തു​ട​രും. ഡേ​വി​ഡ് ഗൗ​ക്കി​ന് ട്ര​ഷ​റി ചീ​ഫ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് വ​ർ​ക്ക് ആ​ൻ​ഡ് പെ​ൻ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​യ സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കി. ഡേ​വി​ഡ് ലി​ഡിം​ഗ്ട​ണെ ജ​സ്റ്റി​സ് സെ​ക്ര​ട്ട​റി​യാ​യും എ​ലി​സ​ബേ​ത്ത് ട്ര​സി​നെ ചീ​ഫ് സെ​ക്ര​ട്ട​റി ഓ​ഫ് ട്ര​ഷ​റി​യാ​യും നി​യ​മി​ച്ചു. മു​​​​തി​​​​ർ​​​​ന്ന അ​​​​ഞ്ചു സീ​​​​നി​​​​യ​​​​​​ർ മ​​​​ന്ത്രി​​​​മാ​​​​ർക്ക് മാറ്റമില്ലെന്ന് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ത​​​​ന്നെ മേ ​​​​വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മേ​​​​യു​​​​ടെ ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​​​ർ​​​​ട്ടി​​​​ക്ക് 318 സീ​​​​റ്റാ​​​​ണു കി​​​​ട്ടി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ​​​​ത​​​​വ​​​​ണ​​​​ത്തേ​​​​ക്കാ​​​​ൾ 12 സീ​​​​റ്റു കു​​​​റ​​​​വ്. ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ന് 326സീ​​​​റ്റു വേ​​​​ണം. പ​​​​ത്തു സീ​​​​റ്റു​​​​ള്ള നോ​​​​ർ​​​​ത്തേ​​​​ൺ അ‍യ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ലെ ഡി​​​​യു​​​​പി​​​​യു​​​​മാ​​​​യി കൂ​​​​ട്ടു​​​​ക​​​​ക്ഷി​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​നു ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട​​​​ങ്കി​​​​ലും ഇ​​​​തു​​​​വ​​​​രെ ധാ​​​​ര​​​​ണ​​​​യു​​​​ണ്ടാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. ലേ​​​​ബ​​​​ർ​​​​പാ​​​​ർ​​​​ട്ടി നി​​​​ല മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ങ്കി​​​​ലും 262 സീ​​​​റ്റേ​​​​യു​​​​ള്ളു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *