ബാറ്റ്മാനില്‍ കേന്ദ്ര കഥാപാത്രത്തിനു ജീവന്‍ നല്‍കിയ യുഎസ് നടന്‍ ആദം വെസ്റ്റ് അന്തരിച്ചു.

ലോക ശ്രദ്ധ പിടിച്ചു പറ്റിയ സൂപ്പര്‍ ഹിറ്റ് ടിവി പരമ്പര ബാറ്റ്മാനില്‍ കേന്ദ്ര കഥാപാത്രത്തിനു ജീവന്‍ നല്‍കിയ യുഎസ് നടന്‍ ആദം വെസ്റ്റ്(88) അന്തരിച്ചു. ലുക്കീമിയ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം കലശലായി വെസ്റ്റ് ലോസ് ആഞ്ചല്‍സിലെ വീട്ടില്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു.

1960-കളില്‍ ടിവി സീരിയലായി പുറത്തിറങ്ങിയ ബാറ്റ്മാനില്‍ ബ്രൂസ് വെയ്ന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചാണ് ആദം വെസ്റ്റ് ലോകശ്രദ്ധ പിടിച്ചു പറ്റിയത്. എന്നാല്‍ ഈ സീരിയലിനുശേഷം വെസ്റ്റിന് തിളങ്ങാന്‍ കഴിഞ്ഞില്ല.

1928-ല്‍ വാഷിംഗ്ടണിലെ വല്ല വല്ലയിലായിരുന്നു വെസ്റ്റിന്റെ ജനനം. മാഴ്‌സലെയാണ് ഭാര്യ. ഇവര്‍ക്ക് ആറു കുട്ടികളുണ്ട്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *