മാഞ്ചസ്റ്റർ: മാഞ്ചസ്റ്ററിലെ ട്രാഫോർഡ് സ്റ്റേഡിയത്തിൽ ഞായറാഴ്ച യുഎസ് പോപ് ഗായിക അരിയന ഗ്രാൻഡെ നടത്തിയ സംഗീതക്കച്ചേരി വൻവിജയമായി.
മേയ് 22നു ഗ്രാൻഡെ മാഞ്ചസ്റ്ററിലെ മറ്റൊരു സ്റ്റേഡിയത്തിൽ നടത്തിയ സംഗീത പരിപാടിയുടെ സമാപനത്തിലുണ്ടായ ഭീകരാക്രമണത്തിൽ 22 പേർക്കു ജീവഹാനി നേരിട്ടു.
ഈ ആക്രമണത്തിനിരയായവരെ സഹായിക്കുന്നതിനുള്ള ഫണ്ടു ശേഖരണത്തിനാണ് ഞായറാഴ്ച വീണ്ടും ഗ്രാൻഡെ എത്തിയത്.
235 ലക്ഷം യൂറോ പിരിഞ്ഞുകിട്ടിയതായി ബ്രിട്ടീഷ് റെഡ്ക്രോസ് അറിയിച്ചു. നേരത്തെ കിട്ടിയ തുക കൂടി ഉൾപ്പെടുത്തിയാൽ മൊത്തം ഫണ്ടു പിരിവ് 965ലക്ഷം യൂറോ വരും.
ജസ്റ്റിൻ ബീബർ, റോബി വില്യംസ്, കാത്തി പെരി തുടങ്ങി സംഗീതലോകത്തെ മറ്റു പ്രതിഭകളും മാഞ്ചസ്റ്റർ സംഗീതവിരുന്നിനെത്തി.
………………………………………………………………………………………………………….
നിങ്ങൾ എഴുതാറുണ്ടോ ?
എഴുതുന്നത് കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.
അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?
നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.
പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.
(ഗൂഗിൾ സ് ക്രിപ്റ്റിൽ അയക്കുന്നത് ഉപകാരപ്രദം)
Mail your Literary works & News : pravasivoicenews@gmail.com