അ​​​​ൽ ബാ​​​​ഗ്ദാ​​​​ദി സി​​​​റി​​​​യ​​​​യി​​​​ൽ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്.

ദ​​​​മാ​​​​സ്ക​​​​സ്: ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ഇ​​​​സ്ലാ​​​​മി​​​​ക് സ്റ്റേ​​​​റ്റി​​​ന്‍റെ ത​​​​ല​​​​വ​​​​ൻ അ​​​​ബൂ​​​​ബ​​​​ക്ക​​​​ർ അ​​​​ൽ ബാ​​​​ഗ്ദാ​​​​ദി സി​​​​റി​​​​യ​​​​യി​​​​ൽ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. സി​​​​റി​​​​യ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​ന്‍റെ ടി​​വി ചാ​​​​ന​​​​ലാ​​​​ണ് ഇ​​​​തു​​​​ സം​​​​ബ​​​​ന്ധി​​​​ച്ച വാ​​​​ർ​​​​ത്ത പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്.​​അ​​ൽ ബാ​​​​ഗ്ദാ​​​​ദി മ​​​​രി​​​​ച്ചു​​​വെ​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ മു​​​ന്പു പ​​​ല​​​ത​​​വ​​​ണ പ്ര​​​ച​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​തി​​​നാ​​​ൽ ക​​​രു​​​ത​​​ലോ​​​ടെ​​​യാ​​​ണു ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.​​അ​​ൽ ബാ​​​ഗ്ദാ​​​ദി​​​യു​​​ടെ ത​​​ല​​​യ്ക്ക് 20 മി​​​ല്യ​​​ൺ പൗ​​​ണ്ട് (164,25,79,625.00 കോ​​​​ടി രൂ​​​​പ​) വി​​​ല​​​യി​​​ട്ടി​​​രു​​​ന്നു.

ശ​​​​നി​​​​യാ​​​​ഴ്ച സി​​റി​​യ​​യി​​ലെ റാ​​​​ഖാ​​ന​​ഗ​​ര​​ത്തി​​ലു​​​​ണ്ടാ​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ബാ​​​​ഗ്ദാ​​​​ദി കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 13 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. എ​​​ന്നാ​​​ൽ അ​​​ൽ ബാ​​​ഗ്ദാ​​​ദി കൊ​​​ല്ല​​​പ്പെ​​​ട്ടോ എ​​​ന്ന കാ​​​ര്യം ഐ​​​എ​​​സി​​​ന്‍റെ മീ​​​ഡി​​​യ വി​​​ഭാ​​​ഗ​​​മാ​​​യ അ​​​മാ​​​ഖ് ഇ​​​തു​​​വ​​​രെ സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. നേ​​​ര​​​ത്തെ വ​​​ട​​​ക്ക​​​ൻ ഇ​​​റാ​​​ക്കി​​​ൽ​ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​ൽ ബാ​​​ഗ്ദാ​​​ദി​​​ക്ക് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി വാ​​​ർ​​​ത്ത​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​മൊ​​​​സൂ​​​​ളി​​​​നു പു​​​​റ​​​​ത്തു​​​​ള്ള മ​​​​രു​​​​ഭൂ​​​​മി​​​​യി​​​​ലാ​​​​ണ് ബാ​​​​ഗ്ദാ​​​​ദി ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് നി​​​​ഗ​​​​മ​​​​നം. മാ​​​​ർ​​​​ച്ചി​​​​ൽ ഇ​​​​റാ​​​​ക്കി സേ​​​​ന മൊ​​​​സൂ​​​​ളി​​ന്‍റെ സിം​​ഹ​​ഭാ​​ഗ​​വും തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ച്ച​​​​തോ​​​​ടെ ആ​​​​ക്ര​​​​മ​​​​ണം ഭ​​​​യ​​​​ന്ന് അ​​​​ദ്ദേ​​​​ഹം അ​​​​വി​​​​ടെ​​​​നി​​​​ന്നും ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​വ​​ത്രെ. അ​​ൽ ബാ​​​ഗ്ദാ​​​ദി​​​യു​​​ടെ മ​​​ര​​​ണ​​​വാ​​​ർ​​​ത്ത സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​നോ നി​​​ഷേ​​​ധി​​​ക്കാ​​​നോ ഉ​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് യു​​​എ​​​സ് സൈ​​​നി​​​ക അ​​​ധി​​​കൃ​​​ത​​​രു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *