സര്‍ദാര്‍ വല്ലഭ്​ ഭായി പട്ടേൽ ഇന്ത്യയെ ഒന്നിപ്പിച്ചതുപോലെയൊരു സാമ്പത്തിക സംയോജനമാണ്​ ജിഎസ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ന്യൂദല്‍ഹി: സര്‍ദാര്‍ വല്ലഭ്​ ഭായി പട്ടേൽ ഇന്ത്യയെ ഒന്നിപ്പിച്ചതുപോലെയൊരു സാമ്പത്തിക സംയോജനമാണ്​ ജിഎസ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലളിതമായ നികുതി സമ്പ്രദായമാണ് ജിഎസ്‌ടിയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ജിഎസ്​ടി വിളംബര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിഎസ്​ടിക്ക്​ ‘ഗുഡ്​ ആന്‍ഡ്​​ സിംപിള്‍ ടാക്​സ്’​ എന്ന നിര്‍വചനം നല്‍കിയാണ്​ പ്രധാനമന്ത്രി സംസാരിച്ചത്​. പല തലത്തിലുള്ള നികുതി സമ്പ്രദായത്തിന്റെ സങ്കീര്‍ണതകളും ദോഷങ്ങളും ഇല്ലാതാക്കാന്‍ ജിഎസ്​ടിക്ക്​ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നികുതി സമ്പ്രദായത്തിന്റെ ഗുണഫലങ്ങള്‍ ഉപയോക്​താക്കളിലേക്ക്​ വ്യാപാരികള്‍ നല്‍കുമെന്നാണ്​ പ്രതീക്ഷ. ജിഎസ്​ടി നികുതി പരിഷ്​കാരം മാത്രമല്ല. സഹകരണാത്​മക ഫെഡറലിസത്തി​ന്റെ ഉദാഹരണമായി  മാറിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി എല്ലാവരുടേയും വിജയമാണ്. അത് വിളംബരം ചെയ്യാൻ ചരിത്രപ്രധാനമായ സെന്‍ട്രല്‍ ഹാളിനെക്കാള്‍ പറ്റിയ വേദിയില്ലെന്ന് അദ്ദേഹം പറഞ്ഞു.  തുടക്കത്തിലെ പ്രയാസങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിലാണ്​ വിജയമെന്ന്​ രാഷ്​ട്രപതി പ്രണബ്​ മുഖര്‍ജി ഒാര്‍മിപ്പിച്ചു.

ജിഎസ്​ടി പ്രാബല്യത്തില്‍ കൊണ്ടുവന്നതുവഴി ജനാധിപത്യത്തി​ന്റെ പക്വതയും വിവേകവുമാണ്​ തെളിഞ്ഞത്​. ഇതില്‍ ​ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ വ്യക്​തിപരമായ സന്തോഷമുണ്ട്​. ഭരണഘടനാ ഭേദഗതി ബില്‍ ആദ്യം പാര്‍ലമെന്റിൽ അവതരിപ്പിച്ചത് താനാണെന്ന്​ രാഷ്​ട്രപതി അനുസ്​മരിച്ചു.

രാഷ്​ട്രപതി പ്രണബ്​ മുഖര്‍ജി, ഉപരാഷ്​ട്രപതി ഹാമിദ്​ അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്​സഭ സ്​പീക്കര്‍ സുമിത്ര മഹാജന്‍ എന്നിവര്‍ക്കൊപ്പം മുന്‍ പ്രധാനമന്ത്രി ദേവഗൗഡക്കും വേദിയില്‍ ഇരിപ്പിടം ഒരുക്കിയിരുന്നു. പശ്ചിമ ബംഗാള്‍ മുന്‍ ധനമന്ത്രി അസിം ദാസ്​ ഗുപ്​തയും എത്തിയിരുന്നു.

മുന്‍നിരയില്‍ ശരത്​ പവാര്‍, ബിജെപി അധ്യക്ഷന്‍ അമിത്​ഷാ, രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ എന്നിവരുണ്ടായിരുന്നു. ഇവർക്ക് പുറമെ എന്‍ഡിഎ ഇതര ചേരിയില്‍നിന്ന്​ ജനതാദള്‍ യു, എന്‍സിപി, ബിജെഡി, ജനതാദള്‍ എസ്​ എന്നിവയുടെ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *