ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ട്രാവൽ സ്കീം ആരംഭിച്ചു

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ട്രാവൽ സ്കീം ആരംഭിച്ചു. ഇത് പ്രകാരം യാത്രക്ക് പാസ്പോര്‍ട്ടിന് പകരം സ്മാര്‍ട്ട്‌ ഫോണ്‍ ഉപയേഗിച്ച് എമിഗ്രേഷന്‍ നടപടി പൂര്‍ത്തിക്കരിക്കാം.’എമിറേറ്റ്‌സ് സ്മാര്‍ട്ട് വാലറ്റ്’ എന്ന പേരിലുള്ള പുതിയ സ്മാർട്ട്സംരംഭം യാത്രയുടെ നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കും.ദുബൈ എയര്‍പോര്‍ട്ട് മൂന്നിലാണ് ഈ പുതിയ നടപടി ക്രമം ആരംഭിച്ചിരിക്കുന്നത്.ഇത്തരത്തിലുള്ള ലോകത്തെ ആദ്യത്തെ സ്മാര്‍ട്ട്‌ യാത്ര സംവിധാനമാണ് എമിറേറ്റ്‌സ് സ്മാര്‍ട്ട് വാലറ്റ്’ കഴിഞ്ഞ ദിവസം ദുബൈ ഡെപ്യൂട്ടി ചീഫ് ഓഫ് പോലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി, ലെഫ്റ്റനന്റ് ജനറൽ ധാഹി ഖൽഫാൻ തമീമും ദുബൈ എമിഗ്രേഷന്‍ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറിയും ചേര്‍ന്നാണ് പദ്ധതി ഉല്‍ഘാടനം ചെയ്യിതത്.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ച സ്മാർട്ട് ട്രാവൽ സ്കീം ദുബൈ ഡെപ്യൂട്ടി ചീഫ് ഓഫ് പോലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി, ലെഫ്റ്റനന്റ് ജനറൽ ധാഹി ഖൽഫാൻ തമീമും ദുബൈ എമിഗ്രേഷന്‍ തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറിയും ചേര്‍ന്ന് കേക്ക് മുറിച്ച് ഉല്‍ഘാടനം ചെയ്യുന്നു.

ദുബൈ എയര്‍പോര്‍ട്ടിലുടെയുള്ള എല്ലാ യാത്ര സംവിധാനങ്ങളും നൂതന സ്മാര്‍ട്ട്‌ സംവിധാനങ്ങളിലുടെ നടപിലാക്കുക എന്ന ലക്ഷ്യത്തെടെയാണ് പുതിയ പദ്ധതിക്ക് ദുബൈ എമിഗ്രേഷന്‍ വകുപ്പ് തുടക്കം കുറിച്ചിരിക്കുന്നത്.യാത്രക്കാരുടെ വ്യക്തിവിവരങ്ങള്‍, എമിറേറ്റ്‌സ് ഐഡി, പാസ്‌പോര്‍ട്ട് വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചു നടപ്പിലാക്കുന്ന സ്മാര്‍ട്ട് പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.ഈ നടപടി പ്രകാരം 9 മുതല്‍ 12 സെക്കൻഡുകള്‍ക്ക് ഉള്ളില്‍ എമിഗ്രേഷന്‍ നടപടി പൂര്‍ത്തിക്കരിക്കാം കഴിയും

 

സ്മാർട്ട് വാലറ്റ് നടപടി യാത്രക്കാരുടെ സമയം ലാഭിക്കുകയും അവരുടെ രേഖകളും പാസ്പോർട്ടും സംരക്ഷിക്കുകയും ചെയ്യും. യാത്രക്കാര്‍ എയര്‍പോര്‍ട്ടിലുള്ള സ്മാര്‍ട്ട്‌ ഗേറ്റുകളിൽ സ്മാർട്ട്ഫോണിലുള്ള ആപ്പ് ഉപയേഗിച്ചാണ് ഈ യാത്ര സാധ്യമാകുന്നത്.ഇതിനപ്പം വിരലടയാളവും സ്കാൻ ചെയ്യണം.പൊതുജനങ്ങള്‍ക്ക് ആപ്പിൾ സ്റ്റോറിൽ നിന്ന് ആപ്ലിക്കേഷൻ ഡൌൺലോഡുചെയ്യാം. “അപ്ലിക്കേഷൻ സുരക്ഷിതമാണ്,നിരവധി സുരക്ഷാ പരിശോധനകൾ ഉണ്ട്. ആപ്ലിക്കേഷനെ ഹാക്കിംഗും ദുരുപയോഗം ചെയ്യാനും കഴിയാത്ത രീതിയിലാണ് ഇതിന്‍റെ നിര്‍മിതി എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

News Report By : Abdul Azeez, GDRFA MEDIA

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *