ദിലീപിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും.

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ നടന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കഴിഞ്ഞ രണ്ടു ദിവസമായി ദിലീപിനെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി കണ്ടെന്ന് പറയുന്ന സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

തെളിവെടുപ്പ് ഇന്നലെ പോലീസ് പൂര്‍ത്തിയാക്കി. തെളിവെടുപ്പിനായി എത്തിച്ചിടത്തെല്ലാം കൂക്കുവിളിയോടെയാണ് ജനക്കൂട്ടം ദിലീപിനെ സ്വീകരിച്ചത്. ഇന്ന് താരത്തിന്റെ ജാമ്യാപേക്ഷയിലുള്ള വാദത്തില്‍ ഗൂഡാലോചനയില്‍ ദിലീപിനെതിരേ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന വാദത്തില്‍ പ്രതിഭാഗം ഉറച്ചു നില്‍ക്കും. അതിനിടയില്‍ താരത്തിന് അനുകൂലമായ ഒരു തരംഗത്തിലേക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വികാരം ശക്തിപ്പെട്ടു വരുന്നുണ്ട്. ഇത് കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതാണോ എന്ന വിധത്തില്‍ സംശയവും പോലീസിനുണ്ട്. കസ്റ്റഡിയിലുള്ള ചിലരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

അതേസമയം കൂടുതല്‍ അറസ്റ്റിനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. ഇന്നലെ കാവ്യാമാധവനെയും മാതാവ് ശ്യാമളയെയും പോലീസ് മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നതായി വിവരമുണ്ട്. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ ഇന്ന് വാദം കേള്‍ക്കുന്നുണ്ട്. പ്രതീഷ് ചാക്കോയുടെ അറസ്റ്റ് ഒഴിവാക്കാനാകുന്നില്ലെന്നു കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞിരുന്നു.

ദൃശ്യങ്ങള്‍ പ്രതീഷിനെ ഏല്‍പ്പിച്ചെന്നായിരുന്നു സുനിയുടെ മൊഴി. കാവ്യാമാധവന്റെ ഒരു ബന്ധുവിനെയും പോലീസ് തെരയുന്നുണ്ട്. കാവ്യയുടേയും മാതാവിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇന്നലെ വിളിച്ചു വരുത്തി നടന്‍ അജു വര്‍ഗ്ഗീസിനെ ചോദ്യം ചെയ്തിരുന്നു. അജുവര്‍ഗീസിനെതിരെ തെളിവ് ലഭിച്ചാല്‍ അറസ്റ്റ് വരെ ഉണ്ടാകുംമെന്നാണ് റിപ്പോര്‍ട്ട്.

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *