പ്രവാസികളുടെ മൃതദേഹം,നാട്ടിലെത്തിക്കുന്നതുമായുള്ളപുതിയ ഉത്തരവ്‌ മനുഷ്യത്വരഹിതമെന്ന്‌.ജോസ്‌ കെ.മാണി

 

കോട്ടയം: വിദേശത്ത്‌ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം
നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ
ഉത്തരവ്‌ മനുഷ്വത്യരഹിതമെന്ന്‌ ജോസ്‌ കെ.മാണി എം.പി. കേന്ദ്രസര്‍ക്കാരിന്റെ
അനാവശ്യമായ ഈ ഉത്തരവ്‌ പിന്‍വലിക്കണമെന്ന്‌ വിദേശകാര്യമന്ത്രി
സുഷമസ്വരാജിനോട്‌ ആവശ്യപ്പെട്ടതായും എം.പി പറഞ്ഞു. മൃതദേഹം എത്തുന്നതിന്‌
48 മണിക്കൂര്‍ മുമ്പ്‌ നാട്ടിലെ വിമാനത്താവളത്തില്‍ മരണസര്‍ട്ടിഫിക്കറ്റ്‌
ഉള്‍പ്പടെയുള്ള രേഖകള്‍ ഹാജരാക്കണമെന്നാണ്‌ പുതിയ ഉത്തരവിലൂടെ പറയുന്നത്‌.
മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ കൂടുതല്‍ കാലതാമസമുണ്ടാക്കുന്നതാണ്‌ പുതിയ
തീരുമാനം.

ഈ തീരുമാനത്തിലൂടെ മൃതദേഹം എത്തിക്കാന്‍ കുറഞ്ഞത്‌ മൂന്നു
ദിവസമെങ്കിലും വേണ്ടിവരും.

വേര്‍പാടില്‍ വേദന അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക്‌ കൂടുതല്‍ ബുദ്ധിമുട്ട്‌
പുതിയ തീരുമാനത്തിലൂടെ ഉണ്ടാകും. വിദേശത്ത്‌ ഒരാള്‍ മരണപ്പെട്ടാല്‍
മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഇപ്പോള്‍ തന്നെ നിരവധി നൂലാമാലകള്‍
നിലവിലുണ്ട്‌. മൃതദേഹങ്ങളോടുള്ള ആദരവുപോലെ തന്നെ പ്രധാനമാണ്‌ സമയബന്ധിതമായി
ബന്ധുക്കള്‍ക്ക്‌ മരണാനന്തരചടങ്ങുകള്‍ക്കായി എത്തിച്ചുകൊടുക്കുക
എന്നതെന്നും ജോസ്‌ കെ.മാണി പറഞ്ഞു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *