ബ്ലൂ വെയില്‍ ഗെയിം കളിച്ചെന്നാരോപിച്ച് മുരിക്കാശേരിയില്‍ ഒരാള്‍ പോലീസ് പിടിയിലായി.

കട്ടപ്പന: ബ്ലൂ വെയില്‍ ഗെയിം കളിച്ചെന്നാരോപിച്ച് മുരിക്കാശേരിയില്‍ ഒരാള്‍ പോലീസ് പിടിയിലായി. മുരിക്കാശേരി സ്വദേശി ജൈസല്‍ കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ കളിയുടെ നാലാം സ്റ്റേജ് പൂര്‍ത്തിയായതിന്റെ ഫോട്ടോ അപ് ലോഡ് ചെയ്തിരുന്നു. ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പുകള്‍ മുറിക്കുന്നതായാണ് നാലാമത്തെ സ്റ്റേജിലെ ടാസ്‌ക്.

ജൈസല്‍ കൈമുറിച്ചതിന് ശേഷം കൈ കെട്ടിയ നിലയില്‍ സെല്‍ഫി എടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്ന് മുരിക്കാശേരി പോലീസ് ഇദ്ദേഹത്തെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി കാര്യം തിരക്കി. താന്‍ ഗെയിം കളിച്ചിട്ടില്ലെന്നും ഫെയ്‌സ്ബുക്കില്‍ എത്ര ലൈക്കും കമന്റും ലഭിക്കുമെന്നറിയാന്‍ വേണ്ടിയാണ് ഫെയ്ക്ക് ആയി ഫോട്ടോ അപ്‌ലോഡ് ചെയ്തതെന്നും ജൈസല്‍ പോലീസിനോട് പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തതിന് ഐടി ആക്ട് പ്രകാരം ഇദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്തു.

പ്രതിക്ക് മാനസികമായി ചില പ്രശ്‌നങ്ങള്‍ ഉള്ള ആളാണെന്നും ഇതിന് മുന്‍പ് ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. യുവാവിന്റെ ഫോണ്‍ പോലീസ് പരിശോധിച്ച് വരികയാണ്. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി അച്ഛനും അമ്മാവനുമൊപ്പം സ്റ്റേഷന്‍ ജാമ്യത്തില്‍ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് അയച്ചു. മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ ഇയാളെ അഡ്മിറ്റാക്കി.

ഗെയിമില്‍ മയങ്ങി വിദ്യാര്‍ഥികള്‍
കൊച്ചി: എറണാകുളം ജില്ലയില്‍ ഉള്‍പ്പടെ കോളേജുകളില്‍ വിദ്യാര്‍ഥികള്‍ ബ്ലൂ വെയില്‍ ഗെയിം കളിക്കുന്നതായി കണ്ടെത്തി. പറവൂരിലെ സ്വകാര്യ കോളേജില്‍ സഹപാഠികള്‍ ഗെയിം കളിക്കുന്നതായി ചില വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്.

സംഭവമറിഞ്ഞ ഒരു രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ അമ്മയാണ് വിഷയം കോളേജ് അധികൃതരെ ധരിപ്പിച്ചത്. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അന്വേഷണം നടത്തുമെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. അതേസമയം ഇത്തരത്തിലുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പറവൂര്‍ സിഐ വ്യക്തമാക്കി. പരാതികള്‍ ലഭിച്ചാല്‍ മാത്രമേ അന്വേഷണമുണ്ടാകുകയുള്ളുവെന്നും അദേഹം അറിയിച്ചു.

ആത്മഹത്യകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി

കൊച്ചി: സംസ്ഥാനത്ത് ബ്ലൂ വെയില്‍ ഗെയിമുമായി ബന്ധപ്പെട്ട് ആത്മഹത്യകള്‍ നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് മേധാവി ലോക്നാഥ്ബ്ലൂ വെയില്‍ ഗെയിം കളിച്ചെന്നാരോപിച്ച് മുരിക്കാശേരിയില്‍ ഒരാള്‍ പോലീസ് പിടിയിലായി.
August 19, 2017 admin 0 View 0 Comments blue whale gameEdit
കട്ടപ്പന: ബ്ലൂ വെയില്‍ ഗെയിം കളിച്ചെന്നാരോപിച്ച് മുരിക്കാശേരിയില്‍ ഒരാള്‍ പോലീസ് പിടിയിലായി. മുരിക്കാശേരി സ്വദേശി ജൈസല്‍ കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ കളിയുടെ നാലാം സ്റ്റേജ് പൂര്‍ത്തിയായതിന്റെ ഫോട്ടോ അപ് ലോഡ് ചെയ്തിരുന്നു. ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പുകള്‍ മുറിക്കുന്നതായാണ് നാലാമത്തെ സ്റ്റേജിലെ ടാസ്‌ക്.

ജൈസല്‍ കൈമുറിച്ചതിന് ശേഷം കൈ കെട്ടിയ നിലയില്‍ സെല്‍ഫി എടുത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതേത്തുടര്‍ന്ന് മുരിക്കാശേരി പോലീസ് ഇദ്ദേഹത്തെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി കാര്യം തിരക്കി. താന്‍ ഗെയിം കളിച്ചിട്ടില്ലെന്നും ഫെയ്‌സ്ബുക്കില്‍ എത്ര ലൈക്കും കമന്റും ലഭിക്കുമെന്നറിയാന്‍ വേണ്ടിയാണ് ഫെയ്ക്ക് ആയി ഫോട്ടോ അപ്‌ലോഡ് ചെയ്തതെന്നും ജൈസല്‍ പോലീസിനോട് പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തതിന് ഐടി ആക്ട് പ്രകാരം ഇദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്തു.

പ്രതിക്ക് മാനസികമായി ചില പ്രശ്‌നങ്ങള്‍ ഉള്ള ആളാണെന്നും ഇതിന് മുന്‍പ് ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. യുവാവിന്റെ ഫോണ്‍ പോലീസ് പരിശോധിച്ച് വരികയാണ്. ഇയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി അച്ഛനും അമ്മാവനുമൊപ്പം സ്റ്റേഷന്‍ ജാമ്യത്തില്‍ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് അയച്ചു. മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ ഇയാളെ അഡ്മിറ്റാക്കി.

ഗെയിമില്‍ മയങ്ങി വിദ്യാര്‍ഥികള്‍
കൊച്ചി: എറണാകുളം ജില്ലയില്‍ ഉള്‍പ്പടെ കോളേജുകളില്‍ വിദ്യാര്‍ഥികള്‍ ബ്ലൂ വെയില്‍ ഗെയിം കളിക്കുന്നതായി കണ്ടെത്തി. പറവൂരിലെ സ്വകാര്യ കോളേജില്‍ സഹപാഠികള്‍ ഗെയിം കളിക്കുന്നതായി ചില വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്.

സംഭവമറിഞ്ഞ ഒരു രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ അമ്മയാണ് വിഷയം കോളേജ് അധികൃതരെ ധരിപ്പിച്ചത്. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അന്വേഷണം നടത്തുമെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. അതേസമയം ഇത്തരത്തിലുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പറവൂര്‍ സിഐ വ്യക്തമാക്കി. പരാതികള്‍ ലഭിച്ചാല്‍ മാത്രമേ അന്വേഷണമുണ്ടാകുകയുള്ളുവെന്നും അദേഹം അറിയിച്ചു.

ആത്മഹത്യകള്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി

കൊച്ചി: സംസ്ഥാനത്ത് ബ്ലൂ വെയില്‍ ഗെയിമുമായി ബന്ധപ്പെട്ട് ആത്മഹത്യകള്‍ നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതേപ്പറ്റി അന്വേഷണം തുടരുകയാണ്.കാര്യമായ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. വിഷയത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണ്.

ബ്ലൂ വെയിലിനെ ഒരു ഗെയിമായി കണക്കാക്കാന്‍ സാധിക്കില്ല. ഇന്റര്‍നെറ്റില്‍ ഒട്ടേറെ നല്ല ഗെയിമുകളുണ്ട്. താനും ചില ഗെയിമുകള്‍ കളിക്കാറുണ്ട്. ആരെങ്കിലും നല്‍കുന്ന വിഡ്ഢിത്തം നിറഞ്ഞ നിര്‍ദ്ദേശങ്ങള്‍ക്ക് ഇരയാവുകയാണ് ബ്ലൂ വെയിലില്‍ സംഭവിക്കുന്നത്. ഒരാളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്യുകയാണ്. നിലവില്‍ പരിഭ്രമിക്കേണ്ട അവസ്ഥകളൊന്നും സംസ്ഥാനത്തില്ലെന്നും ബെഹ്റ വ്യക്തമാക്കി.

ബെഹ്റ. ഇതേപ്പറ്റി അന്വേഷണം തുടരുകയാണ്.കാര്യമായ തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. വിഷയത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണ്.

ബ്ലൂ വെയിലിനെ ഒരു ഗെയിമായി കണക്കാക്കാന്‍ സാധിക്കില്ല. ഇന്റര്‍നെറ്റില്‍ ഒട്ടേറെ നല്ല ഗെയിമുകളുണ്ട്. താനും ചില ഗെയിമുകള്‍ കളിക്കാറുണ്ട്. ആരെങ്കിലും നല്‍കുന്ന വിഡ്ഢിത്തം നിറഞ്ഞ നിര്‍ദ്ദേശങ്ങള്‍ക്ക് ഇരയാവുകയാണ് ബ്ലൂ വെയിലില്‍ സംഭവിക്കുന്നത്. ഒരാളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്യുകയാണ്. നിലവില്‍ പരിഭ്രമിക്കേണ്ട അവസ്ഥകളൊന്നും സംസ്ഥാനത്തില്ലെന്നും ബെഹ്റ വ്യക്തമാക്കി.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *