കശ്മീരിലെ അനന്ത്‌നാഗിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു.

ന്യൂദൽഹി: കശ്മീരിലെ അനന്ത്‌നാഗിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ലഷ്കറെ ത്വയ്ബയുടെ രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. ഭീകരർക്ക് പുറമെ രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീ ഉൾപ്പെടുന്നു.

കൊല്ലപ്പെട്ട ഭീകരർ പ്രദേശത്തെ ലഷ്കറെ ത്വയ്ബയുടെ നേതാക്കളാണെന്നാണ് വിവരം. അനന്ത്‌നാഗിലെ ബട്ട്‌പോർ ഗ്രാമത്തിലെ ഒരു കെട്ടിടത്തിൽ ഭീകരർ ഒളിവിൽ തങ്ങിയിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സുരക്ഷാ സേനയും സൈന്യവും എത്തിയത്. തുടർന്ന് ഭീകരർ സൈന്യത്തിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. ഗ്രാമീണരെ കവചമാക്കിക്കൊണ്ടാണ് ഭീകരർ സൈന്യത്തിന് എതിരെ ആക്രമണം നടത്തിയത്. തിരിച്ച് സൈന്യവും പ്രത്യാക്രമണവും നടത്തി.

ഭീകരർ തടങ്കിൽ പാർപ്പിച്ചിരിക്കുന്ന 17 സാധാരണക്കാരെ സൈന്യം രക്ഷപ്പെടുത്തി. എന്നാൽ ഇനിയും ജനങ്ങൾ കെട്ടിടത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *