ഭീകരപ്രവർത്തനം അവസാനിപ്പിക്കാതെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് നയതന്ത്രമില്ല: അമിത് ഷാ

മുംബൈ: അതിർത്തി ക​ട​ന്നു​ള്ള ഭീ​ക​ര​ത അ​വ​സാ​നി​പ്പി​ക്കാ​തെ പാ​ക്കി​സ്ഥാ​നു​മാ​യി ക്രി​ക്ക​റ്റ് പരമ്പര ക​ളി​ക്കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്ന് ബിജെപി ദേശിയ അധ്യക്ഷൻ അമിത് ഷാ. ചാന്പ്യൻസ് ട്രോഫി പോലുള്ള രാജ്യാന്തര ടൂർണമെന്‍റുകളിൽ പാക്കിസ്ഥാനുമായി കളിക്കേണ്ടി വന്നാൽ തടയില്ല. എന്നാൽ പാക്കിസ്ഥാനിൽ ഇന്ത്യൻ ടീമും ഇന്ത്യയില്‍ പാകിസ്ഥാന്‍ ടീമും ക്രിക്കറ്റ് കളിക്കില്ല. അത്തരം സാഹചര്യത്തെ എതിർക്കുമെന്നും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് കൂടിയായ അമിത് ഷാ മുംബൈയിൽ പറഞ്ഞു.

ചാന്പ്യൻസ് ട്രോഫി ഫൈനലലിൽ നിലവിലെ ജേതാക്കളായ ഇന്ത്യ പാക്കിസ്ഥാനെ നേരിടാൻ ഒരുങ്ങുന്പോഴാണ് അമിത് ഷായുടെ പ്രസ്താവന. മുംബൈയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം. മൂന്നു ദിവസത്തെ സന്ദർശനത്തിൽ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയെ സംബന്ധിച്ചും ചർച്ച നടത്തുമെന്ന് അമിത് ഷാ പറഞ്ഞു.

 

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *